പിആര്‍ഡിഎസ് തോവാള ശാഖ വാര്‍ഷികം ആഘോഷിച്ചു

പിആര്‍ഡിഎസ് തോവാള ശാഖ വാര്‍ഷികം ആഘോഷിച്ചു

Feb 2, 2025 - 13:56
 0
പിആര്‍ഡിഎസ് തോവാള ശാഖ വാര്‍ഷികം ആഘോഷിച്ചു
This is the title of the web page

ഇടുക്കി: ശ്രീകുമാര ഗുരുദേവന്റെ ചൈതന്യം സമൂഹത്തിന് പകര്‍ന്നുനല്‍കാന്‍ കഴിഞ്ഞുവെന്നതാണ്  പ്രത്യക്ഷരക്ഷാ ദൈവസഭയുടെ പ്രത്യേകതയെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. പിആര്‍ഡിഎസ് തോവാള ശാഖയുടെ 50-ാം വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അവനവന്റെ വിശ്വാസം കൃത്യതയോടെ പറയുകയും അത് പൊതുജനങ്ങളെ ബോധ്യപ്പെടുത്തുകയും ചെയ്യുന്നതാണ് ഏറ്റവും വലിയ ആത്മീയതയെന്നും മന്ത്രി പറഞ്ഞു. ആദ്യദിനത്തില്‍ ദീപാരാധന, കൊടിയേറ്റ്, പുഷ്പാര്‍ച്ചന, സംഗീതാരാധന, സെമിനാര്‍ നടത്തി. പിആര്‍ഡിഎസ് ചരിത്ര പുസ്തക പ്രകാശനം കേരള സാഹിത്യ അക്കാദമി അംഗം മോബിന്‍ മോഹനന്‍ നിര്‍വഹിച്ചു. തുടര്‍ന്ന് വിദ്യാര്‍ഥി- യുവജന- മഹിളാ സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആശ ആന്റണി ഉദ്ഘാടനം ചെയ്തു. ഇരട്ടയാര്‍ പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് സുനില്‍കുമാര്‍ ലൈബ്രറി സമര്‍പ്പണം നടത്തി. പിആര്‍ഡിഎസ് യുവജന സംഘം പ്രസിഡന്റ് മനോജ് കെ. രാജന്‍ അധ്യക്ഷനായി. ഇ.ജെ. പാപ്പു, എസ്. ജ്ഞാനസുന്ദരന്‍, വിനോദ് കുമാര്‍ കെ.ആര്‍, സ്വാതി മോഹന്‍ലാല്‍ തുടങ്ങിയവര്‍ സംസാരിച്ചു. രക്ഷാധികാരി എം.കെ. വിജയന്‍, പി കെ രാമചന്ദ്രന്‍, പി പി അയ്യപ്പന്‍കുട്ടി, ടി ജെ ശശികുമാര്‍, കെ.കെ. മോഹന്‍ലാല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

What's Your Reaction?

like

dislike

love

funny

angry

sad

wow