എസ്എന്‍ഡിപി യോഗം പുളിയന്‍മല ശാഖ ജീവിതശൈലി രോഗനിര്‍ണയ ക്യാമ്പും പഠന ക്ലാസും നടത്തി
എസ്എന്‍ഡിപി യോഗം പുളിയന്‍മല ശാഖ ജീവിതശൈലി രോഗനിര്‍ണയ ക്യാമ്പും പഠന ക്ലാസും നടത്തി

ഇടുക്കി: എസ്എന്‍ഡിപി യോഗം പുളിയന്‍മല ശാഖ കട്ടപ്പന താലൂക്ക് ആശുപത്രിയുടെ സഹകരണത്തോടെ ജീവിതശൈലി രോഗനിര്‍ണയ ക്യാമ്പും പഠന ക്ലാസും നടത്തി. യൂണിയന്‍ വൈസ് പ്രസിഡന്റ് വിധു എ സോമന്‍ ഉദ്ഘാടനം ചെയ്തു. രക്തസമ്മര്‍ദം, പ്രമേഹം തുടങ്ങിയവ പരിശോധിച്ചു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബിന്ദു ദിലീപ്, നഴ്‌സ് പ്രീത, ആശാ പ്രവര്‍ത്തകരായ സതി അജി, രാജമ്മ ചന്ദ്രന്‍, ഷീബ പ്രസാദ് എന്നിവര്‍ നേതൃത്വം നല്‍കി. ശാഖ പ്രസിഡന്റ് പ്രവീണ്‍ വട്ടമല, സെക്രട്ടറി ജയന്‍ എം ആര്‍, പി എന്‍ മോഹനന്‍, ഇ എ ഭാസ്‌കരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






