ഫോസ്റ്റാക് പരിശീലന പരിപാടി കട്ടപ്പനയിൽ
ഫോസ്റ്റാക് പരിശീലന പരിപാടി കട്ടപ്പനയിൽ

ഇടുക്കി : കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ കട്ടപ്പന യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ സഹായത്തോടെ ഫോസ്റ്റാക് ട്രെയിനിങ് പ്രോഗ്രാം സംഘടിപ്പിച്ചു. ഭക്ഷണ ഉത്പാദന വിതരണ മേഖലയിലെ ഫുഡ് ഓപ്പറേറ്റേഴ്സ്മാർക്ക് വേണ്ടിയുള്ള പരിശീലനവും സർട്ടിഫിക്കറ്റ് വിതരണവുമാണ് നടന്നത് . കട്ടപ്പന ഓറഞ്ച് ഹോട്ടലിന്റെ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പരിപാടിയിൽ ഇൻസൈറ്റ് ഗ്രൂപ്പിൻറെ ട്രെയിനർ ഗീത ക്ലാസുകൾ നയിച്ചു.ഫുഡ് സേഫ്റ്റി ഓഫീസർ സ്നേഹ ,കെഎച്ആർഎ കട്ടപ്പന യൂണിറ്റ് പ്രസിഡന്റ് സജീന്ദ്രൻ പൂവാങ്കൽ , സെക്രട്ടറി സുചി കുമാർ ,ബിനോയ് സെബാസ്റ്റ്യൻ ,അജിമോൻ കെ.റ്റി ,ശ്രീജിത്ത് മോഹൻ ,അനിൽകുമാർ ,മാത്യു തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
What's Your Reaction?






