വണ്ടിപ്പെരിയാര്‍-തേങ്ങാക്കല്‍ റോഡ്: പശുമല മുതല്‍ മ്ലാമല വരെ നിര്‍മാണം പൂര്‍ത്തിയായി
വണ്ടിപ്പെരിയാര്‍-തേങ്ങാക്കല്‍ റോഡ്: പശുമല മുതല്‍ മ്ലാമല വരെ നിര്‍മാണം പൂര്‍ത്തിയായി

ഇടുക്കി: വണ്ടിപ്പെരിയാര്‍-തേങ്ങാക്കല്‍ റോഡ് പുനര്‍ നിര്‍മാണം പൂര്‍ത്തിയാക്കി തുറന്നുനല്‍കി. പശുമലക്കവല മുതല്‍ മ്ലാമലക്കവല വരെയുള്ള ഭാഗമാണ് ടാറിങ് പൂര്‍ത്തിയാക്കിയത്. മ്ലാമല റോഡ് വികസന കമ്മിറ്റി രക്ഷാധികാരി ഫാ. ഫിലിപ്പ് മണിമലകുന്നേല്‍ ഉദ്ഘാടനം ചെയ്തു. ബുധനാഴ്ച വൈകിട്ട് 5ന് വണ്ടിപ്പെരിയാര്‍ കക്കികവലയില്‍നിന്ന് ബൈക്കുകള്‍, കാറുകള്‍, ജീപ്പുകള്‍ എന്നീ വാഹനങ്ങള്‍ റാലിയായി മ്ലാമലയില്‍ എത്തിച്ചേര്‍ന്നു. കണ്‍വീനര്‍ ജോമോന്‍ സി തോമസ് അധ്യഷനായി. ചെയര്‍മാന്‍ ശശികുമാര്‍, മ്ലാമല മുസ്ലിം ജമാത്ത് പ്രസിഡന്റ് കബീര്‍ താന്നിമൂട്ടില്‍, എസ്എന്‍ഡിപി യോഗം ശാഖ പ്രസിഡന്റ് ചന്ദ്രന്‍കുട്ടി, ബെന്നി മാണി, എം ടി ലിസി, അനിത, അര്‍ സോബിന്‍ സോമന്‍, പീരുമേട് സപ്ലൈ ഓഫീസര്‍ ഗണേശന്‍ എം, ജസ്റ്റിന്‍ ചവറപുഴ എന്നിവര്‍ സംസാരിച്ചു. റോഡ് നിര്‍മാണം പൂര്‍ത്തിയായതിന്റെ സന്തോഷത്തില്‍ നാട്ടുകാര്‍ ആഹ്ലാദപ്രകടനവും പായസ വിതരണവും നടത്തി.
What's Your Reaction?






