മഹിളാ സാഹസ് കേരള യാത്രയ്ക്ക് ഇരട്ടയാറില്‍ സ്വീകരണം നല്‍കി
മഹിളാ സാഹസ് കേരള യാത്രയ്ക്ക് ഇരട്ടയാറില്‍ സ്വീകരണം നല്‍കി

ഇടുക്കി: മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തര്‍ നയിക്കുന്ന മഹിളാ സാഹസ് കേരള യാത്രയ്ക്ക് ഇരട്ടയാറില്‍ സ്വീകരണം നല്‍കി. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. സ്വയംഭരണ സ്ഥാപനങ്ങളിലേക്കും വരാനിരിക്കുന്ന ത്രിതല പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കും മുന്നോടിയായി യുഡിഎഫിനെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ജാഥ നടത്തുന്നത്. ജോസ്‌ന ജോബിന്‍ അധ്യക്ഷയായി. മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് മിനി സാബു, ബ്ലോക്ക് പ്രസി. മിനി പ്രിന്‍സ്, തോമസ് രാജന്‍, ജോയി തോമസ്, എം.ഡി. അര്‍ജുനന്‍, സി.എസ്. യശോധരന്‍, ബിജോ മാണി, ജാന്‍സി കുറ്റിനിക്കല്‍, ജോസ് തച്ചാപറമ്പില്‍, ജോസുകുട്ടി അരീപറമ്പില്‍, രതീഷ് ആലേപ്പുരക്കല്‍, ആനന്ദ് തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






