ടീം ഇടുക്കി സോള്‍ഡേഴ്‌സ് ചാരിറ്റബിള്‍ വെല്‍ഫെയര്‍ സൊസൈറ്റി കട്ടപ്പനയില്‍ പ്രവര്‍ത്തനമാരംഭിച്ചു
ടീം ഇടുക്കി സോള്‍ഡേഴ്‌സ് ചാരിറ്റബിള്‍ വെല്‍ഫെയര്‍ സൊസൈറ്റി കട്ടപ്പനയില്‍ പ്രവര്‍ത്തനമാരംഭിച്ചു

ഇടുക്കി: ടീം ഇടുക്കി സോള്‍ജിയേഴ്‌സ് ചാരിറ്റബിള്‍ വെല്‍ഫയര്‍ സൊസൈറ്റിയുടെ ഓഫീസ് കട്ടപ്പനയില്‍ പ്രവര്‍ത്തനമാരംഭിച്ചു. അമ്പാടിക്കവല ഹൈന്ദവം ലക്ഷ്മി നാരായണ ബില്‍ഡിങ്ങില്‍ ക്യാപ്റ്റന്‍ ജോയി കെ ജെ ഉദ്ഘാടനം ചെയ്തു. ഇടുക്കി ജില്ലയില്‍ നിന്നുള്ള ഇന്ത്യന്‍ ആര്‍മിയില്‍ ജോലി ചെയ്യുന്ന ഭൂരിപക്ഷം പേരും റിട്ടയറായി വന്ന പട്ടാളക്കാരും ചേര്‍ന്ന് ജനനന്മക്കായി തുടങ്ങിയ ഒരു ചാരിറ്റബിള്‍ സൊസൈറ്റി ആണ് ടീം ഇടുക്കി സോള്‍ജിയേഴ്സ്. ദേശസ്‌നേഹത്തോടൊപ്പം പിറന്ന നാടിനെയും കൂടി സ്‌നേഹിക്കാനും അശരണരും ആലമ്പഹീനരും ആയിട്ടുള്ളവരെ സഹായിക്കാനും വളര്‍ന്നുവരുന്ന യുവതലമുറയെ രാസലഹരി പോലുള്ളവയുടെ ഉപയോഗത്തില്‍ നിന്ന് പിന്തിരിപ്പിക്കാനും കലാ-കായിക രംഗങ്ങളില്‍ ഉള്‍പ്പെടുത്തുകയാണ് ലക്ഷ്യം. ഉദ്ഘാടനത്തോട് അനുബന്ധിച്ച് ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസും ചെസ് ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പും സംഘടിപ്പിച്ചു. മത്സരത്തില്‍ വിജയിച്ചവര്‍ക്ക് സമ്മാനങ്ങളും ക്യാഷ് അവാര്‍ഡും പങ്കെടുത്തവര്‍ക്ക് പ്രോത്സാഹന സമ്മാനങ്ങളും നല്‍കി. തുടര്‍ന്ന് സ്‌നേഹവിരുന്ന് നടന്നു. സുബൈദാര്‍മാരായ അനീഷ് തോമസ്, ജോബി തോമസ്, ഹാവീല്‍ദാര്‍മാരായ പ്രദീപ് മുണ്ടിയെരുമ, മനൂപ്, അനൂപ പ്രകാശ്, വരുണ്‍ ബാബു, വിഷ്ണു മോഹനന്‍, ഡെന്നീസ് ആര്‍ആര്‍, ബിന്ദു എം പി, തോമസ് പി ടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






