നിര്‍മലാസിറ്റി 220 കെ വി സബ്‌സ്റ്റേഷന്‍ നിര്‍മാണോദ്ഘാടനം നടത്തി
നിര്‍മലാസിറ്റി 220 കെ വി സബ്‌സ്റ്റേഷന്‍ നിര്‍മാണോദ്ഘാടനം നടത്തി
ഇടുക്കി: കട്ടപ്പന നിര്‍മലാസിറ്റി 220 കെ വി സബ്‌സ്റ്റേഷന്‍ നിര്‍മാണോദ്ഘാടനം അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി നിര്‍വഹിച്ചു. വൈദ്യുതി മേഖലയിലെ വോള്‍ട്ടേജ് ക്ഷാമവും വൈദ്യുത തടസങ്ങളും ഒഴിവാക്കുക, പ്രസരണ മേഖല ശക്തിപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെ രാമക്കല്‍മേട് ഗ്രീന്‍ എനര്‍ജി കോറിഡോര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് സബ് സ്റ്റേഷന്‍ നിര്‍മിക്കുന്നത്. ജില്ലയില്‍ വൈദ്യുതി വിതരണം നടത്തുന്നത് പ്രധാനമായും കട്ടപ്പന, നെടുങ്കണ്ടം, വാഴത്തോപ്പ് എന്നീ 66 കെ വി സബ്‌സ്റ്റേഷനുകളിലൂടെയാണ്. ഇവിടേയ്ക്ക് വൈദ്യുതി എത്തിക്കുന്നത് 1980-ല്‍ സ്ഥാപിതമായ 66 കെ വി സിംഗിള്‍ സര്‍ക്യൂട്ട് ലൈനിലൂടെയാണ്. പരമാവധി ശേഷിയില്‍ പ്രവര്‍ത്തിക്കുന്ന ഈ ലൈന്‍ വഴിയാണ് മെഡിക്കല്‍ കോളേജ്, ജില്ലാ ആസ്ഥാനം തുടങ്ങിയ പ്രധാന സ്ഥലങ്ങളിലേക്ക് വൈദ്യുതി എത്തിക്കുന്നത്. നിര്‍മലാസിറ്റിയില്‍ 220 കെ വി ജിഐഎസ് സബ്‌സ്റ്റേഷനും അനുബന്ധ ലൈനുകളും നിര്‍മിച്ച്, വാഴത്തോപ്പ്, നെടുങ്കണ്ടം, കട്ടപ്പന തുടങ്ങിയ സബ്‌സ്റ്റേഷനുകളിലേക്ക് 110 കെ വി ശേഷിയില്‍ വൈദ്യുതി എത്തിക്കുന്നതിനാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഇതുമൂലം കര്‍ഷകര്‍ക്കാവശ്യമയ നഷ്ട്ട പരിഹാരം നല്‍കും. റോയി കെ പൗലോസ് എംഎല്‍എ അധ്യക്ഷനായി. നഗരസഭ ചെയര്‍പേഴ്‌സണ്‍ ജോയി വെട്ടിക്കുഴി, വൈസ് ചെയര്‍പേഴ്‌സണ്‍ ലീലാമ്മ ബേബി, കെഎസ്ഇബി ട്രാന്‍സ്മിഷന്‍ ഡയറക്ടര്‍ എസ് ശിവദാസ്, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ സുരേഷ് വി ആര്‍, കൗണ്‍സിലര്‍മാരായ മനോജ് മുരളി, തോമസ് മൈക്കിള്‍, അഡ്വ. കെ ജെ ബെന്നി, സിബി പാറപ്പായി, ബീന സിബി, സോണിയ ജയ്ബി, സജിമോള്‍ ഷാജി, സോബി ബേബി, ബീന ടോമി, ഐബി മോള്‍, സന്തോഷ് ഓലനാല്‍, എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ സീനാ ജോര്‍ജ്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടില്‍, വ്യാപാരി വ്യവസായി സമിതി ജില്ലാ വൈസ് പ്രസിഡന്റ് മജീഷ് ജേക്കബ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?