ബിജെപി സേവാജ്യോതി യാത്ര 7ന് കട്ടപ്പനയില്‍

ബിജെപി സേവാജ്യോതി യാത്ര 7ന് കട്ടപ്പനയില്‍

Oct 5, 2026 - 17:16
 0
ബിജെപി സേവാജ്യോതി യാത്ര 7ന് കട്ടപ്പനയില്‍
This is the title of the web page

ഇടുക്കി: മുഖ്യമന്ത്രിയായും പ്രധാനമന്ത്രിയായും നരേന്ദ്രമോദി ഭരണതലത്തില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഏഴിന് ബിജെപി സൗത്ത് ജില്ലാ കമ്മിറ്റി കട്ടപ്പനയില്‍ സേവാജ്യോതി യാത്രയും വികസിത് ഭാരത് സങ്കല്‍പ് സഭയും നടത്തും. രാവിലെ 9.30ന് വെള്ളയാംകുടിയില്‍നിന്ന് ഇരുചക്ര വാഹന റാലിയായി നഗരത്തിലേക്ക് സേവാ ജ്യോതിയാത്ര നടക്കും. തുടര്‍ന്ന് ഓപ്പണ്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന വികസിത് ഭാരത് സങ്കല്‍പ് സഭ സംസ്ഥാന സെക്രട്ടറി എം വി ഗോപകുമാര്‍ ഉദ്ഘാടനംചെയ്യും. പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ തത്സമയ സംപ്രേഷണവും ഉണ്ടാകും. വാര്‍ത്താസമ്മേളനത്തില്‍ വി സി വര്‍ഗീസ്, ശ്രീനഗരി രാജന്‍, കെ കുമാര്‍, രതീഷ് വരകുമല, പി എന്‍ പ്രസാദ്, അഡ്വ. സുജിത് ശശി എന്നിവര്‍ പങ്കെടുത്തു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow