വണ്ടന്‍മേട് സെന്റ് ആന്റണീസ് സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു
വണ്ടന്‍മേട് സെന്റ് ആന്റണീസ് സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു
ഇടുക്കി: വണ്ടന്‍മേട് സെന്റ് ആന്റണീസ് സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു. അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു. വിരമിക്കുന്ന അധ്യാപകര്‍ ബിജുമോന്‍ ജോസഫ്, വൈ ഹെക്‌സി എന്നിവര്‍ക്ക് ചടങ്ങില്‍ യാത്രയയപ്പ് നല്‍കി. സ്‌കൂള്‍ മാനേജര്‍ സിസ്റ്റര്‍ സ്റ്റെല്ല അധ്യക്ഷയായി. കാഞ്ഞിരപ്പള്ളി രൂപത കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. ഡൊമിനിക്ക് അയിലൂപ്പറമ്പില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ഹെഡ്മിസ്ട്രസ് കൊച്ചുറാണി ജോര്‍ജ് സ്‌കൂള്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വിരമിച്ച അധ്യാപകര്‍ക്ക് സ്‌കൂള്‍ മാനേജ്‌മെന്റ്, പിടിഎ, സഹപ്രവര്‍ത്തകര്‍ എന്നിവര്‍ ഉപഹാരങ്ങള്‍ നല്‍കി. കലാകായികരംഗത്തും പഠനത്തിലും മികവ് തെളിയിച്ച വിദ്യാര്‍ഥികള്‍ക്കും പ്രതിഭകള്‍ക്കും പഞ്ചായത്ത് പ്രസിഡന്റ് സൂസന്‍ ജേക്കബ് ഉപഹാരങ്ങള്‍ നല്‍കി. കുട്ടികള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ ബാലസിംഗം, ജില്ലാ പഞ്ചായത്തംഗങ്ങളായ ആന്‍സി ജെയിംസ്, മിനി പ്രിന്‍സ്, വണ്ടന്‍മേട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു തോമസ്, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജോബന്‍ പാനോസ്, പഞ്ചായത്തംഗം എസ് സത്യവാണി, പിടിഎ പ്രസിഡന്റ് ജിജോ ഉമ്മന്‍, അല്‍ഫോന്‍സ ജോബിന്‍, മോളി എബ്രഹാം, ഉമാ മഹേശ്വരി, എറിന്‍ എബ്രഹാം മാത്യു, അനിമോള്‍ വി എബ്രഹാം എന്നിവര്‍ സംസാരിച്ചു.
What's Your Reaction?