കോണ്‍ഗ്രസ് വണ്ടിപ്പെരിയാറില്‍ ജനപ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കി
കോണ്‍ഗ്രസ് വണ്ടിപ്പെരിയാറില്‍ ജനപ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കി
ഇടുക്കി: കോണ്‍ഗ്രസ് പള്ളിക്കട വാര്‍ഡ് കമ്മിറ്റി ജനപ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കി. ജില്ലാ പഞ്ചായത്തംഗം മണിമേഖല, ബ്ലോക്ക് പഞ്ചായത്തംഗം പി എ അബ്ദുള്‍ റഷീദ്, പഞ്ചായത്തംഗം ഗീതാനേശയ്യന്‍ എന്നിവര്‍ക്കാണ് സ്വീകരണം നല്‍കിയത്. കഴിഞ്ഞ 5 വര്‍ഷക്കാലം 50 കോടി രൂപ നഷ്ടപ്പെടുത്തിയ ജില്ലാ പഞ്ചായത്തിന്റെ കെടുകാര്യസ്ഥതയ്ക്ക് ഇത്തവണത്തെ ഭരണസമിതി പരിഹാരം കാണുമെന്ന് മണിമേഖല പറഞ്ഞു. തുടര്‍ന്ന് തേങ്ങാക്കല്‍, മ്ലാമല പ്രദേശത്തെ വികസന തുടര്‍ച്ചയ്ക്കായുള്ള പദ്ധതികളുടെ നിവേദനവും ജനപ്രതിനിധികള്‍ക്ക് സമര്‍പ്പിച്ചു. വാര്‍ഡ് പ്രസിഡന്റ് ജിനു തൈപ്പറമ്പില്‍ അധ്യക്ഷനായി. ദളിത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് മുരുകന്‍, കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി വി സി ബാബു, മേഖലാ പ്രസിഡന്റ് ബിനു കാവുങ്കല്‍, മണ്ഡലം സെക്രട്ടറി ബിജു നാരായണന്‍, ശബരി വാസന്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?