നരിയമ്പാറ പുതിയകാവ് ദേവീക്ഷേത്രത്തില്‍ പൊങ്കാല മഹോത്സവവും കാര്‍ത്തിക വിളക്കും 4ന് 

നരിയമ്പാറ പുതിയകാവ് ദേവീക്ഷേത്രത്തില്‍ പൊങ്കാല മഹോത്സവവും കാര്‍ത്തിക വിളക്കും 4ന് 

Dec 2, 2025 - 16:58
Dec 2, 2025 - 18:30
 0
നരിയമ്പാറ പുതിയകാവ് ദേവീക്ഷേത്രത്തില്‍ പൊങ്കാല മഹോത്സവവും കാര്‍ത്തിക വിളക്കും 4ന് 
This is the title of the web page

ഇടുക്കി: നരിയമ്പാറ പുതിയകാവ് ദേവീക്ഷേത്രത്തില്‍ പൊങ്കാല മഹോത്സവവും കാര്‍ത്തിക വിളക്കും 4ന് നടക്കും. മേല്‍ശാന്തി വിഷ്ണു മാമ്പിള്ളി പൊങ്കാല അടുപ്പില്‍ അഗ്നിപകരും. മന്ത്രി റോഷി അഗസ്റ്റിന്‍ കാര്‍ത്തികദിന സന്ദേശവും ഭദ്രദീപം തെളിയിക്കലും നടത്തും. പുലര്‍ച്ചെ 4ന് നടതുറക്കല്‍, 4.10ന് നിര്‍മാല്യദര്‍ശനം, 6.30 അഷ്ടദ്രവ്യ മഹാഗണപതി ഹവനം, രാവിലെ 9.30ന് പൊങ്കാല, 11 മുതല്‍ മഹാപ്രസാദമൂട്ട്, വൈകിട്ട് 6മുതല്‍ സോപാന സംഗീതം. 6.30ന് 11,111 ദീപങ്ങള്‍ തെളിയിക്കുന്ന കാര്‍ത്തിക വിളക്ക്. 6.45ന് കാര്‍ത്തികസ്തംഭം തെളിക്കല്‍. 7ന് വിശേഷാല്‍ ദീപാരാധന. വാര്‍ത്താസമ്മേളനത്തില്‍ ജെ ജയകുമാര്‍, ലെജു പമ്പാവാസന്‍, രാജേഷ് നാരായണ്‍, സുരേഷ് കുഴിക്കാട്ട്, സദാനന്ദന്‍ സന്ദീപ്നിലയം, കെ ആര്‍ അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow