ഇടുക്കിയിലെ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് പരിശീലന പരിപാടി 8ന്
ഇടുക്കിയിലെ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് പരിശീലന പരിപാടി 8ന്

ഇടുക്കി: ജില്ലയിലെ ടൂറിസം വികസനത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടവും ഡിടിപിസിയുംചേര്‍ന്ന് വിനോദസഞ്ചാരമേഖലയുമായി ബന്ധപ്പെട്ട് അസംഘടിത മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കായി പരിശീലനം സംഘടിപ്പിക്കും. ആദ്യഘട്ടമായി ഫോട്ടോഗ്രാഫര്‍മാര്‍ക്ക് പരിശീലന പരിപാടി 8ന് രാവിലെ 10 മുതല്‍ ഉച്ചക്ക് 1വരെ കലക്ടറേറ്റിലെ ജില്ലാ പ്ലാനിങ് ഓഫീസില്‍ നടക്കും. വിനോദസഞ്ചാരമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഫോട്ടോഗ്രാഫര്‍മാര്‍ക്ക് അവസരം പ്രയോജനപ്പെടുത്താം. സഞ്ചാരികള്‍ക്ക് കൂടുതല്‍ ആസ്വാദ്യകരമായ അനുഭവം നല്‍കാനുതകുന്ന രീതിയില്‍ ഫോട്ടോഗ്രഫിയിലെ നൂതന ആശയങ്ങള്‍ വിദഗ്ധര്‍ അവതരിപ്പിക്കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ https://docs.google.com/forms/d/e/1FAIpQLSfnElVSjnse3pYdFBjhwuZxbTLBb7P9lMwrKanpnJZfEkCF3g/viewform?usp=he-ader ഈ ലിങ്ക് മുഖേന രജിസ്റ്റര്‍ ചെയ്യണം.
What's Your Reaction?






