കോണ്‍ഗ്രസ് വണ്ടിപ്പെരിയാറില്‍ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി: മന്ത്രിയുടെ കോലം കത്തിച്ചു
കോണ്‍ഗ്രസ് വണ്ടിപ്പെരിയാറില്‍ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി: മന്ത്രിയുടെ കോലം കത്തിച്ചു

ഇടുക്കി: ആരോഗ്യ മേഖല താറുമാറാക്കിയ മന്ത്രി വീണാ ജോര്‍ജ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് വണ്ടിപ്പെരിയാറില്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികള്‍ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി. ഡിസിസി പ്രസിഡന്റ് സി പി മാത്യു ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ ആരോഗ്യ മേഖല അനാസ്ഥയുടെ താവളമായി മാറിയെന്നും പൊതുജനങ്ങള്‍ക്ക് ജീവനുഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു. പ്രവര്‍ത്തകര്‍ മന്ത്രിയുടെ കോലം കത്തിച്ചു. വണ്ടിപ്പെരിയാര്‍ മണ്ഡലം പ്രസിഡന്റ് രാജന്‍ കൊഴുവന്‍മാക്കല്‍ അധ്യക്ഷനായി. ബ്ലോക്ക് പ്രസിഡന്റ് റോബിന്‍ കാരക്കാട്ടില്‍, ഡിസിസി ഭാരവാഹികളായ ആര്‍ ഗണേശന്‍, പി എ അബ്ദുള്‍ റഷീദ്, പി ടി വര്‍ഗീസ്, വാളാര്‍ഡി മണ്ഡലം പ്രസിഡന്റ് പി എ ബാബു, നെജീബ് തേക്കിന്‍കാട്ടില്‍, എന്‍ മഹേഷ്, പ്രകാശ്, വി സി ബാബു, പ്രിയങ്ക മഹേഷ്, ശാരി ബിനു ശങ്കര്‍, അന്‍സാരി പുളിമൂട്ടില്‍, വനിതാ മുരുകന്‍, മുത്തുസെല്‍വി, അഖില്‍, വിഗ്‌നേഷ്, വിജയ് എന്നിവര്‍ സംസാരിച്ചു. പശുമല ജങ്ഷനില്‍നിന്നാരംഭിച്ച പ്രകടനം ടൗണ്‍ ചുറ്റി സെന്‍ട്രല്‍ ജങ്ഷനില്‍ സമാപിച്ചു.
What's Your Reaction?






