മൂന്നാറിലെ 'സോണിയ ഗാന്ധി' ബിജെപി സ്ഥാനാര്‍ഥിയാണ്
മൂന്നാറിലെ 'സോണിയ ഗാന്ധി' ബിജെപി സ്ഥാനാര്‍ഥിയാണ്
ഇടുക്കി: മൂന്നാര്‍ പഞ്ചായത്തില്‍ മത്സരിക്കാന്‍ 'സോണിയ ഗാന്ധി'യും. കോണ്‍ഗ്രസ് ടിക്കറ്റിലല്ല, മറിച്ച് എന്‍ഡിഎ സ്ഥാനാര്‍ഥിയായി. മൂന്നാര്‍ പഞ്ചായത്തിലെ 16-ാം വാര്‍ഡായ നല്ലതണ്ണിയിലെ ബിജെപി സ്ഥാനാര്‍ഥിയുടെ പേരാണ് സോണിയ ഗാന്ധി. നല്ലതണ്ണി കല്ലാറിലെ മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ദുരൈരാജിന്റെ മകളാണ്. കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയോടുള്ള ആരാധന മൂലമാണ് മകള്‍ക്കും അതേ പേര് നല്‍കിയത്. പിന്നീട് ബിജെപി പ്രവര്‍ത്തകനായ സുഭാഷിനെ വിവാഹം ചെയ്തതോടെ ഇദ്ദേഹത്തോടൊപ്പം ബിജെപി പ്രവര്‍ത്തകയായി പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായി. ശക്തമായ ത്രികോണ മത്സരം നടക്കുന്ന വാര്‍ഡില്‍ കോണ്‍ഗ്രസിലെ മഞ്ജുള രമേശും സിപിഐ എമ്മിലെ വളര്‍മതിയുമാണ് സോണിയ ഗാന്ധിയുടെ എതിരാളികള്‍.
What's Your Reaction?