കനകക്കുന്നിലുണ്ടൊരു കർഷകശ്രീ

കനകക്കുന്നിലുണ്ടൊരു കർഷകശ്രീ

Jun 13, 2025 - 15:06
 0
കനകക്കുന്നിലുണ്ടൊരു കർഷകശ്രീ
This is the title of the web page

ഇടുക്കി: സുഗന്ധവ്യഞ്ജനങ്ങളിലെ രാജാവ്, വിലയിലും ഗുണമേന്മയിലും മുന്‍പന്തിയില്‍ നില്‍ക്കുന്ന അത്യുല്‍പ്പാദനശേഷിയുള്ള കുരുമുളക് തൈകള്‍ കൃഷി ചെയ്ത് വിജയം കൊയ്യുകയാണ് കനകക്കുന്ന് പൂന്തുരുത്തില്‍ ബെന്നി. കരിമുണ്ട, പന്നിയൂര്‍, കുതിരവാലി, കൊറ്റനാടന്‍ തുടങ്ങിയ ഇനങ്ങളാണ് ഇരുപത് വര്‍ഷമായി ഇദ്ദേഹം വിപണിയിലെത്തിക്കുന്നത.് കനകക്കുന്ന് ഞാറക്കവലയില്‍ പ്രവര്‍ത്തിക്കുന്ന അക്ഷയ കാര്‍ഷിക നഴ്സറി വഴിയാണ് കുരുമുളക് വള്ളികള്‍ ഉല്‍പാദിപ്പിക്കുന്നതും വിതരണം ചെയ്യുന്നതും. കേരളത്തിലെ വിവിധ പ്രദേശങ്ങളിലേക്ക് ഇവ കയറ്റി അയക്കുന്നുണ്ട്. നിരവധി ആളുകളാണ് കുരുമുളക് തൈകള്‍ വാങ്ങാനായി ഇവിടെയെത്തുന്നുത്. തോപ്രാംകുടി ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി ഡയറക്ടര്‍ കൂടിയായ അദ്ദേഹം ഇത്തവണ കൂടുതല്‍ കുരുമുളക് തൈകള്‍ ഉല്‍പാദിപ്പിച്ചു വിപണിയിലെത്തിക്കാനുള്ള ശ്രമത്തിലാണ്. മാതൃകാ കര്‍ഷകനായ ബെന്നി രണ്ടേക്കര്‍ സ്ഥലത്ത് കുരുമുളകിന്റെ പ്രദര്‍ശനതോട്ടവും പരിപാലിക്കുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow