കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല രാജ്യത്തിന് മാതൃക: മന്ത്രി റോഷി അഗസ്റ്റിന്‍
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല രാജ്യത്തിന് മാതൃക: മന്ത്രി റോഷി അഗസ്റ്റിന്‍

ഇടുക്കി: കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല രാജ്യത്തിന് മാതൃകയാണെന്നും വിദ്യാര്‍ഥികള്‍ക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതായും മന്ത്രി റോഷി അഗസ്റ്റിന്‍. കട്ടപ്പന ഗവ. കോളേജിലെ കൊമേഴ്‌സ് റിസര്‍ച്ച് സെന്ററും മള്‍ട്ടി ജിമ്മും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ മികച്ചവയില്‍ കേരളത്തിലെ കോളേജുകള്‍ മുന്‍പന്തിയിലാണ്. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗം അഭൂതപൂര്‍വമായ വളര്‍ച്ച കൈവരിച്ചു. മികച്ച കോളേജുകളില്‍ കട്ടപ്പന ഗവ. കോളേജും മുന്നിട്ടുനില്‍ക്കുന്നു. രണ്ടുപതിറ്റാണ്ടിനിടെ മെച്ചപ്പെട്ട അടിസ്ഥാന സൗകര്യം ലഭ്യമാക്കി. കോളേജില്‍ കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് ജൂലൈയില്‍ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു.
കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗവും മുന്നേറുകയാണ്. സ്‌കൂള്‍ വിദ്യാഭ്യാസ കാലഘട്ടം മുതല്‍ വിദ്യാര്‍ഥികളുടെ സാംസ്‌കാരിക, സന്മാര്‍ഗിക കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിനൊപ്പം കായികക്ഷമതയും ഉറപ്പാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.
പ്രിന്‍സിപ്പല്‍ ഡോ. വി കണ്ണന്‍ അധ്യക്ഷനായി. എംജി സര്‍വകലാശാല ബി.എസ്.സി കണക്ക് പരീക്ഷയില്‍ ഒന്നാംറാങ്ക് നേടിയ നൂപ അനൂപിനെ ക്യാഷ് അവാര്‍ഡും ഉപഹാരങ്ങളും നല്‍കി അനുമോദിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീന ടോമി മുഖ്യപ്രഭാഷണം നടത്തി. നഗരസഭ കൗണ്‍സിലര്‍മാരായ ഷാജി കൂത്തോടിയില്‍, ഷമേജ് കെ ജോര്‍ജ്, വൈസ് പ്രിന്‍സിപ്പല്‍ ഡോ. ഒ സി അലോഷ്യസ്, സുരേഷ് പി.എസ്., ഡോ. സെനോ ജോസ്, ഡോ. ഷാബു എസ്.ജെ, ഡോ. ജോബിന്‍ സഹദേവന്‍, അനു പങ്കജ്, ടോജി ഡോമിനിക്, ഡോ. മിനിജ എബ്രഹാം, സനുജ സഹദേവന്‍, അനൂപ് ജെ. ആലയ്ക്കാപ്പള്ളി, സ്വരാഗ് ഇ.കെ, ഡോ. സിമി സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






