പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പൊതുക്രോഡീകരണ പരിപാടി ഗവ. ട്രൈബല്‍ സ്‌കൂളില്‍ നടത്തി
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പൊതുക്രോഡീകരണ പരിപാടി ഗവ. ട്രൈബല്‍ സ്‌കൂളില്‍ നടത്തി

ഇടുക്കി: പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തിവരുന്ന പൊതുക്രോഡീകരണ പരിപാടി കട്ടപ്പന ഗവ. ട്രൈബല്‍ സ്‌കൂളില്‍ നടത്തി. സാംസ്‌കാരിക പ്രവര്‍ത്തകനും ദര്‍ശന മുന്‍ പ്രസിഡ
ന്റുമായ ഇ ജെ ജോസഫ് ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് സിന്ധു പി ഡി അധ്യക്ഷയായി. വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്‌കൂളുകളില്‍ പൊതുക്രോഡീകരണം നടത്തുന്നത്. മലയാളം അധ്യാപിക ഗീത ആര്‍ പിള്ള രചിച്ച ബോധവല്‍ക്കരണ ഗാനവും പൊതുക്രോഡീകരണത്തിന്റെ വീഡിയോ പ്രദര്‍ശനവും നടത്തി. സ്‌കൂള്‍ ലൈബ്രറിയിലേക്ക് ഇ ജെ ജോസഫ് എഴുതിയ പുസ്തകങ്ങള്‍ ഹെഡ്മിസ്ട്രസ് ഏറ്റുവാങ്ങി. സുവര്‍ണ്ണഗിരി ഗ്രന്ഥശാല പ്രവര്‍ത്തകന്‍ ആര്‍ മുരളീധരന്‍, സ്റ്റാഫ് സെക്രട്ടറി സാലിമോള്‍ ജോസഫ്, ജൂബി ജേക്കബ്, പ്രോഗ്രാം കോഡിനേറ്റര്‍ രമ്യ പി യു, സ്‌കൂള്‍ കൗണ്‍സിലര്‍ ഡെല്‍ന ജോസഫ്, സീനിയര്‍ അധ്യാപകന്‍ സിബി എബ്രഹാം തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






