കുട്ടികളോട് അപമര്യാദയായി പെരുമാറിയ അങ്കണവാടി വര്‍ക്കറെ സസ്‌പെന്‍ഡ് ചെയ്തു: സംഭവം ചക്കുപള്ളം അഞ്ചാംമൈലില്‍
കുട്ടികളോട് അപമര്യാദയായി പെരുമാറിയ അങ്കണവാടി വര്‍ക്കറെ സസ്‌പെന്‍ഡ് ചെയ്തു: സംഭവം ചക്കുപള്ളം അഞ്ചാംമൈലില്‍
ഇടുക്കി: കുട്ടികളോടും മാതാപിതാക്കളോടും അപമര്യാദയായി പെരുമാറിയെന്ന പരാതിയെ തുടര്‍ന്ന് അങ്കണവാടി വര്‍ക്കറെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. ചക്കുപള്ളം അഞ്ചാംമൈലിലെ അങ്കണവാടി വര്‍ക്കര്‍ ജയ വിജയനെയാണ് മൂന്നു മാസത്തേയ്ക്ക് സസ്‌പെന്‍ഡ് ചെയ്തത്.
ചെറിയ കുട്ടികള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് അധ്യാപിക കുട്ടികളെ ക്ലാസില്‍നിന്ന് ഇറക്കി വിടുകയും രക്ഷിതാക്കളെ വിളിച്ചുവരുത്തി മോശമായി സംസാരിക്കുകയും ചെയ്തുവെന്ന് പരാതി ലഭിച്ചിരുന്നു. തുടര്‍ന്ന് ചൈല്‍ഡ് ഡവലപ്‌മെന്റ് പ്രോഗ്രാം ഓഫീസര്‍ കഴിഞ്ഞദിവസം അങ്കണവാടിയിലെത്തി രക്ഷിതാക്കളെ വിളിച്ചുവരുത്തി തെളിവെടുപ്പ് നടത്തി. പരാതിയില്‍ സത്യമുണ്ടെന്ന് കണ്ടെത്തിയിനെ തുടര്‍ന്നാണ് നടപടി. പരാതി പ്രകാരം വിശദമായ അന്വേഷണം നടത്തിയതിനുശേഷം മറ്റ് നടപടികള്‍ സംബന്ധിച്ച് തീരുമാനിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
What's Your Reaction?