'ഇന്ദിരാ ഗ്യാരന്റി കാര്‍ഡ്': യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ പ്രഖ്യാപനങ്ങൾ വിശദീകരിച്ച് നേതാക്കൾ

'ഇന്ദിരാ ഗ്യാരന്റി കാര്‍ഡ്': യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ പ്രഖ്യാപനങ്ങൾ വിശദീകരിച്ച് നേതാക്കൾ

Apr 1, 2026 - 17:42
Apr 1, 2026 - 19:09
 0
'ഇന്ദിരാ ഗ്യാരന്റി കാര്‍ഡ്': യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ പ്രഖ്യാപനങ്ങൾ വിശദീകരിച്ച് നേതാക്കൾ
This is the title of the web page

ഇടുക്കി :  നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് യുഡിഎഫ് മുന്നോട്ടുവെക്കുന്ന 'ഇന്ദിരാ ഗ്യാരന്റി കാര്‍ഡ്' പദ്ധതി കോണ്‍ഗ്രസ് കട്ടപ്പന ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിള്‍ വിശദീകരിച്ചു. വിവിധ ജനവിഭാഗങ്ങള്‍ക്കായി പ്രഖ്യാപിച്ചിട്ടുള്ള ക്ഷേമ പദ്ധതികളാണ് ഈ ഗ്യാരന്റി കാര്‍ഡില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നിര്‍ത്തലാക്കിയ കാരുണ്യ ചികിത്സാ പദ്ധതിക്ക് പകരമായി 'ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി' നടപ്പിലാക്കുമെന്ന് അദ്ദേഹം അറിയിച്ചു. തൊഴില്‍രഹിതരായ യുവാക്കള്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തുന്നതിനായി അഞ്ച് ലക്ഷം രൂപ വരെ പലിശരഹിത വായ്പ നല്‍കും. പിഎസ്‌സി വഴിയുള്ള നിയമനങ്ങള്‍ കാര്യക്ഷമമാക്കുമെന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക സുരക്ഷാ പെന്‍ഷന്‍ 3000 രൂപയാക്കി വര്‍ധിപ്പിക്കുക, കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുക, കോളേജ് വിദ്യാര്‍ഥികള്‍ക്ക് പ്രതിമാസം 1000 രൂപ ധനസഹായം നല്‍കുക എന്നിവയാണ് സ്ത്രീക്ഷേമത്തിനായി ഗ്യാരന്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പ്രധാന വാഗ്ദാനങ്ങള്‍. കൂടാതെ മുതിര്‍ന്ന പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാന്‍ പ്രത്യേക വകുപ്പ് രൂപീകരിക്കും. വാര്‍ത്താസമ്മേളനത്തില്‍ നേതാക്കളായ സിജു ചക്കുംമൂട്ടില്‍, ജോയി കുടുക്കച്ചിറ, അനീഷ് മണ്ണൂര്‍, ഷാജി വെള്ളംമാക്കല്‍, ഷാജന്‍ എബ്രഹാം.

What's Your Reaction?

like

dislike

love

funny

angry

sad

wow