നിയമക്കുരുക്കഴിഞ്ഞു: ഇടുക്കിക്കവല-പള്ളിക്കവല ബൈപ്പാസ് റോഡിന് തടസമായിരുന്ന കെട്ടിടം പൊളിച്ചുനീക്കി
നിയമക്കുരുക്കഴിഞ്ഞു: ഇടുക്കിക്കവല-പള്ളിക്കവല ബൈപ്പാസ് റോഡിന് തടസമായിരുന്ന കെട്ടിടം പൊളിച്ചുനീക്കി
ഇടുക്കി: കട്ടപ്പന ഇടുക്കിക്കവല-പള്ളിക്കവല ബൈപ്പാസ് റോഡ് വികസനത്തിന് തടസമായിരുന്ന കെട്ടിടം പൊളിച്ചുനീക്കി. ദീര്‍ഘകാലത്തെ നിയമപോരാട്ടങ്ങള്‍ക്കും വിവാദങ്ങള്‍ക്കും അവസാനമാണ് ജനകീയ ഇടപെടലിലൂടെ കെട്ടിടം നീക്കിയത്. ഏറെനാളായി നിയമപോരാട്ടം നടന്നുവരികയായിരുന്നെങ്കിലും പ്രദേശവാസികള്‍ ചേര്‍ന്ന് ബൈപ്പാസ് പുനരുദ്ധാരണ കമ്മിറ്റി രൂപീകരിക്കുകയും തുടര്‍ന്നുള്ള ചര്‍ച്ചയിലാണ് കെട്ടിടം പൊളിച്ചു മാറ്റാന്‍ തീരുമാനമായത്. നഗരസഭാ ചെയ്യര്‍പേഴ്സണ്‍ ജോയി വെട്ടിക്കുഴിയുടെ മധ്യസ്ഥതയില്‍ കെട്ടിട ഉടമയുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് നിശ്ചിത നഷ്ടപരിഹാരം നല്‍കിയാണ് കെട്ടിടം പൊളിക്കാന്‍ ധാരണയായത്. 1997-ല്‍ നിര്‍മാണം ആരംഭിച്ച ബൈപ്പാസ് 2001-ലാണ് പിഡബ്ല്യുഡി ഏറ്റെടുത്തത്. റോഡ് നവീകരണം പൂര്‍ത്തിയായെങ്കിലും ഇടുക്കിക്കവല ഭാഗത്ത് പ്രധാന റോഡിലേക്ക് പ്രവേശിക്കുന്ന ഇടത്തെ വീതികുറവ് ഗതാഗത തടസ്സത്തിന് കാരണമായിരുന്നു. ഈ ഭാഗത്തെ കെട്ടിടം നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് നേരത്തെ ഹൈക്കോടതിയില്‍ കേസ് നിലനിന്നിരുന്നു. മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പാപ്പ പൂമറ്റം അടക്കമുള്ളവര്‍ക്കെതിരെ സ്ഥലയുടമ നിയമനടപടി സ്വീകരിച്ചിരുന്നതും വികസനത്തിന് വെല്ലുവിളിയായിരുന്നു. നിലവില്‍ ഒരു കോടി രൂപ വകയിരുത്തി 12 മീറ്റര്‍ വീതിയില്‍ ബൈപ്പാസ് നവീകരണം ആരംഭിച്ചതോടെയാണ് തടസ്സം നീക്കാന്‍ വീണ്ടും ശ്രമം തുടങ്ങിയത്. കെട്ടിടം പൊളിച്ചതോടെ റോഡിന് ആവശ്യമായ വീതി ലഭിച്ചെങ്കിലും ഇവിടെയുള്ള ഇലക്ട്രിക് പോസ്റ്റുകള്‍ കൂടി മാറ്റിസ്ഥാപിച്ചാല്‍ മാത്രമേ ഗതാഗതം സുഗമമാകുകയുള്ളു. കൗണ്‍സിലര്‍ തോമസ് മൈക്കിള്‍, മര്‍ച്ചന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് സാജന്‍ ജോര്‍ജ്, റെജി സെബാസ്റ്റ്യന്‍ നടുവത്തേട്ട്, ടോമി പെരുക്കാട്ട്, സിബി പൂമറ്റം, ജോസ് പൂതക്കുഴി, പാപ്പച്ചി കടൂക്കുന്നേല്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
What's Your Reaction?