മുരിക്കാശേരി സെന്റ് മേരീസ് സ്‌കൂളില്‍ എസ്പിസി പാസിങ് ഔട്ട് പരേഡ് 20ന്
മുരിക്കാശേരി സെന്റ് മേരീസ് സ്‌കൂളില്‍ എസ്പിസി പാസിങ് ഔട്ട് പരേഡ് 20ന്
ഇടുക്കി: മുരിക്കാശേരി സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എസ്പിസി കേഡറ്റുകളുടെ പാസിങ് ഔട്ട് പരേഡ് 20ന് രാവിലെ 9ന് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും. ജില്ലാ പൊലീസ് മേധാവി കെ എം സാബു മാത്യു സല്യൂട്ട് സ്വീകരിക്കും. 2023-24,2024-25 ബാച്ചുകളിലെ കേഡറ്റുകളുടെ പാസിങ് ഔട്ട് പരേഡാണ് നടക്കുന്നത്. വാത്തിക്കുടി പഞ്ചായത്ത് പ്രസിഡന്റ് വിനോദ് ജോസഫ്, എസ്പിസി പ്രൊജക്ട് ഡിസ്ട്രിക്ട് നോഡല്‍ ഓഫീസര്‍ ഇമ്മാനുവല്‍ പോണ്‍,ഇടുക്കി രൂപതാ വിദ്യാഭ്യാസ സെക്രട്ടറി റവ. ഡോ. ജോര്‍ജ് തകിടിയേല്‍, സ്‌കൂള്‍ മാനേജര്‍ ഫാ. സെബാസ്റ്റ്യന്‍ വടക്കേല്‍, മുരിക്കാശേരി എസ്എച്ച്ഒ സന്തോഷ് കെ എം, എസ്പിസി പ്രൊജക്ട് എഡിഎന്‍ഒ എസ് ആര്‍ സുരേഷ്ബാബു, പ്രിന്‍സിപ്പല്‍ സിബിച്ചന്‍ തോമസ്, ഹെഡ്മിസ്ട്രസ് ജിജിമോള്‍ മാത്യു എന്നിവര്‍ സംസാരിക്കും.
What's Your Reaction?