പാലിയേറ്റീവ് ചലഞ്ചുമായി കട്ടപ്പന മര്‍ച്ചന്റ്‌സ് യൂത്ത് വിങ്: അസീസി സ്‌നേഹാശ്രമത്തിന് മരുന്നുകള്‍ വിതരണം ചെയ്തു
പാലിയേറ്റീവ് ചലഞ്ചുമായി കട്ടപ്പന മര്‍ച്ചന്റ്‌സ് യൂത്ത് വിങ്: അസീസി സ്‌നേഹാശ്രമത്തിന് മരുന്നുകള്‍ വിതരണം ചെയ്തു
ഇടുക്കി: പാലിയേറ്റീവ് ദിനത്തില്‍ ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന പാലീയേറ്റീവ് ചലഞ്ചുമായി കട്ടപ്പന മര്‍ച്ചന്റ്‌സ് യൂത്ത് വിങ്. പദ്ധതി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സാജന്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ഇതിന്റെ ഭാഗമായി മോഡേണ്‍ മെഡിക്കല്‍സ് ഉടമ അനില്‍ ജോസ് നല്‍കിയ 30000 രൂപായുടെ മരുന്നുകള്‍ സ്‌നേഹാശ്രമം മദര്‍ സൂപ്പീരിയര്‍ സിസ്റ്റര്‍ വിനീതക്ക് കൈമാറി. യൂത്ത് വിങ് പ്രസിഡന്റ് അജിത്ത് സുകുമാരന്‍ അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി സിജോമോന്‍ ജോസ്, അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ജോഷി കുട്ടട, യൂത്ത് വിങ് സെക്രട്ടറി ജിനേഷ് കക്കാട്ട്,
ഗീവ് സ്‌മൈയില്‍ ചാരിറ്റബിള്‍ ട്രസ്റ്റ് സെക്രട്ടറി ജെയ്ബി ജോസഫ് എന്നിവര്‍ സംസാരിച്ചു. ബൈജു എബ്രാഹാം, രമണന്‍ പടന്നയില്‍, ഷിയാസ് എ കെ, അനില്‍ പുനര്‍ജനി, അനില്‍ ജോസ്, പ്രദീപ് എസ് മണി, അഖില്‍ വിശ്വനാഥന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?