കട്ടപ്പന അംബേദ്കര്‍ അയ്യങ്കാളി സ്മൃതി മണ്ഡപം നവീകരണം നഗരസഭയുടെ മേല്‍നോട്ടത്തില്‍ നടത്തണം: ദളിത് സംയുക്ത സമിതി
കട്ടപ്പന അംബേദ്കര്‍ അയ്യങ്കാളി സ്മൃതി മണ്ഡപം നവീകരണം നഗരസഭയുടെ മേല്‍നോട്ടത്തില്‍ നടത്തണം: ദളിത് സംയുക്ത സമിതി

ഇടുക്കി: മന്ത്രി റോഷി അഗസ്റ്റിന്‍ അനുവദിച്ച തുക ഉപയോഗിച്ചുള്ള കട്ടപ്പന അംബേദ്കര്‍ അയ്യങ്കാളി സ്മൃതി മണ്ഡപത്തിന്റെ നവീകരണം കട്ടപ്പന നഗരസഭയുടെ മേല്‍നോട്ടത്തിലായിരിക്കണമെന്ന് ആവശ്യപ്പെട്ടു ദളിത് സംയുക്ത സമിതി ജില്ലാ കമ്മിറ്റി കട്ടപ്പന നഗരസഭ ചെയര്‍പേഴ്‌സണ്‍, സെക്രട്ടറി എന്നിവര്‍ക്ക് നിവേദനം നല്‍കി. കട്ടപ്പന പഴയ ബസ് സ്റ്റാന്‍ഡിന് സമീപത്താണ് അംബേദ്കറുടെയും അയ്യങ്കാളിയുടെയും വെങ്കല പ്രതിമ സ്ഥാപിച്ചിരിക്കുന്ന്. ഇത് സംരക്ഷിക്കുവാന്‍ സ്മൃതി മണ്ഡപത്തിന് മുകളില്‍ റൂഫിംഗ് നടത്തണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍മാണത്തിനായി ഫണ്ട് നല്‍കി. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കട്ടപ്പന നഗരസഭയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ വേണമെന്നും ജില്ലാ ദളിത് സംയുക്ത സമിതിയെയും വിശ്വാസത്തില്‍ എടുത്ത് വേണം പ്രവര്‍ത്തനങ്ങളെന്നും കട്ടപ്പനയില്‍ ചേര്‍ന്ന ദളിത് സംയുക്ത സമിതി നേതൃത്വയോഗം നഗരസഭയോട് ആവശ്യപ്പെട്ടു. ഫണ്ട് അനുവദിച്ച മന്ത്രി റോഷി അഗസ്റ്റിന് സമിതി അഭിനന്ദനം അറിയിക്കുന്നതായി നേതാക്കള്‍ പറഞ്ഞു. നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ ദളിത് സംഘടനകളെ ഉള്‍പ്പെടുത്തി ഓള്‍ പാര്‍ട്ടി മീറ്റിംഗ് നഗരസഭ ചേരുമെന്നും എല്ലാവരുടെയും നിര്‍ദേശങ്ങള്‍ പരിഗണിച്ച് മാത്രമേ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകൂവെന്നും നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ. കെ ജെ ബെന്നി പറഞ്ഞു
What's Your Reaction?






