സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യപരിപാലനം ലക്ഷ്യം: സ്ത്രീ ക്യാമ്പയിന്‍ തുടങ്ങി 

സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യപരിപാലനം ലക്ഷ്യം: സ്ത്രീ ക്യാമ്പയിന്‍ തുടങ്ങി 

Sep 17, 2025 - 17:33
 0
സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യപരിപാലനം ലക്ഷ്യം: സ്ത്രീ ക്യാമ്പയിന്‍ തുടങ്ങി 
This is the title of the web page

ഇടുക്കി: കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി ആരോഗ്യ പരിശോധന ക്യാമ്പയിന്‍ ആരംഭിച്ചു. സ്ത്രീ എന്ന പേരില്‍ ആരംഭിച്ച ക്യാമ്പയിന്‍ നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലീലാമ്മ ബേബി ഉദ്ഘാടനം ചെയ്തു. 2026 മാര്‍ച്ച് 8 വരെയാണ് ക്യാമ്പ് നടക്കുന്നത്. രോഗാതുരത തടയുന്നതിനും ആരോഗ്യമുള്ള ഒരു സമൂഹത്തെ വാര്‍ത്തെടുക്കുന്നതിനും സര്‍ക്കാരിന്റെ നേതൃത്വത്തില്‍ വിപുലമായ പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത.് ഇതിന്റെ ഭാഗമായാണ് ക്യാമ്പയിന് നടത്തുന്നത്. സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യപരിപാലനം ലക്ഷ്യവെച്ചുള്ള പരിശോധനകളാണ് നടക്കുന്നത്. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 1 വരെ പ്രത്യേക പരിശോധനകള്‍ ഉണ്ടായിരിക്കും. സുപ്രണ്ട് ഡോ. ഉമ അധ്യക്ഷയായി. പീഡിയട്രീഷ്യന്‍ ഡോ. അനുരൂപ് ക്ലാസ് നയിച്ചു. ആശുപത്രി ജീവനക്കാര്‍, നഗരസഭ കൗണ്‍സിലര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow