എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ക്കെതിരെ ബിഎംഎസ് വണ്ടന്‍മേട് പഞ്ചായത്തില്‍ പദയാത്ര നടത്തി
എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ക്കെതിരെ ബിഎംഎസ് വണ്ടന്‍മേട് പഞ്ചായത്തില്‍ പദയാത്ര നടത്തി

ഇടുക്കി:എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ക്കെതിരെ ബിഎംഎസ് വണ്ടന്‍മേട് പഞ്ചായത്തില്‍ പദയാത്ര നടത്തി. ജില്ലാ ജോയിന്റ് സെക്രട്ടറി കെ കെ സനു ഉദ്ഘാടനം ചെയ്തു. വണ്ടന്‍മേട്ടില്‍ നിന്ന് ആരംഭിച്ച പദയാത്ര വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിനുശേഷം കടശികടവില്‍ സമാപിച്ചു. വിലക്കയറ്റം തടയുക, ക്ഷേമനിധി - ക്ഷേമ പെന്‍ഷന്‍ 6000 രൂപയായി വര്‍ധിപ്പിക്കുക, മിനിമം വേതനം 27900 രൂപയായി ഉയര്‍ത്തുക, മണല്‍ വാരല്‍ പുനരാരംഭിക്കുക, ചുമട്ടു തൊഴിലാളികളുടെ ജോലിയും കൂലിയും സംരക്ഷിക്കുക, ഭൂപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുക, നിര്‍മാണ നിരോധനം പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംസ്ഥാനത്തെ മുഴുവന്‍ പഞ്ചായത്തുകളിലും ബിഎംഎസ് പദയാത്ര നടത്തുന്നത്. സമാപന സമ്മേളനം കടശിക്കടവില്‍ ജില്ലാ പ്രസിഡന്റ് എം പി റജികുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ സി സനീഷ് കുമാര്‍, കുമളി മേഖലാ പ്രസിഡന്റ് എം എസ് സുശീലന്‍, ജില്ലാ സമിതി അംഗം പി ഭുവനേന്ദ്രന്‍, എസ് കെ കറുപ്പ് സ്വാമി, ജാഥാ ക്യാപ്റ്റന്‍ പി എസ് അജീഷ് എന്നിവര്‍ സംസാരിച്ചു. നിരവധി പ്രവര്‍ത്തകര്‍ പദയാത്രയില്‍ പങ്കെടുത്തു.
What's Your Reaction?






