കാഞ്ചിയാര്‍ പഞ്ചായത്തില്‍ എന്‍ഡിആര്‍എഫ് പരിശീലന പരിപാടി നടത്തി
കാഞ്ചിയാര്‍ പഞ്ചായത്തില്‍ എന്‍ഡിആര്‍എഫ് പരിശീലന പരിപാടി നടത്തി

ഇടുക്കി: എന്‍ഡിആര്‍എഫ് കാഞ്ചിയാര്‍ പഞ്ചായത്തില്‍ പരിശീലന പരിപാടി നടത്തി. ദുരന്ത മേഖലകളിലെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ യുവജനങ്ങളെയും വിദ്യാര്‍ഥികളെയും സേവന സന്നദ്ധരാക്കുന്നതിന് വേണ്ടിയാണ് പരിപാടി സംഘടിപ്പിച്ചത്. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ക്ലാസുസെടുത്തു.
ദുരന്തമുഖത്ത് ഓടിയെത്തി ആദ്യം ചെയ്യേണ്ട രക്ഷാപ്രവര്‍ത്തനങ്ങളെ സംബന്ധിച്ചും ഇതിനായി എന്തൊക്കെ വസ്തുക്കള്‍ ഉപയോഗിക്കാം എന്നതിനെ സംബന്ധിച്ചുമാണ് പ്രധാനമായും ക്ലാസുകള്‍ നല്‍കിയത്. ദുരന്തത്തില്‍ അകപ്പെട്ടു പോകുന്നവരെ എങ്ങനെ രക്ഷിക്കാം എന്നും ഈ പ്രവര്‍ത്തികള്‍ ചെയ്യുമ്പോള്‍ സ്വീകരിക്കേണ്ട സുരക്ഷാക്രമീകരണങ്ങളെയും തയാറെടുപ്പുകളെയും സംബന്ധിച്ചും ക്ലാസുകളും പരിശീലങ്ങളും നല്‍കി. പഞ്ചായത്തംഗങ്ങള്‍, സ്‌കൂള്‍, കോളേജ് അധ്യാപകര്‍ എന്‍ഡിആര്‍എഫിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






