തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്: വണ്ടിപ്പെരിയാര്‍ പഞ്ചായത്തില്‍ സര്‍വകക്ഷി യോഗം ചേര്‍ന്നു
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്: വണ്ടിപ്പെരിയാര്‍ പഞ്ചായത്തില്‍ സര്‍വകക്ഷി യോഗം ചേര്‍ന്നു

ഇടുക്കി: വണ്ടിപ്പെരിയാര്‍ പഞ്ചായത്തില്‍ വിവിധ രാഷ്ട്രീയ കക്ഷികളുടെ സര്‍വകക്ഷി യോഗം ചേര്‍ന്നു.
വരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് യോഗം ചേര്‍ന്നത്. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കല്‍, തെരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തിറക്കിയ വോട്ടര്‍ പട്ടികയില്‍ മാറ്റങ്ങള്‍ ഉണ്ടോയെന്ന് പരിശോധിക്കുക, വ്യാപകമായ പ്രചരണം സംഘടിപ്പിക്കുക എന്നീ കാര്യങ്ങള്‍ക്കായിട്ടാണ് യോഗം ചേര്‍ന്നത്. പഞ്ചായത്ത് സെക്രട്ടറി ബിനോയ് പി ടി അധ്യക്ഷനായി. ആക്ഷേപങ്ങളും അപേക്ഷകളും ആഗസ്റ്റ് 7 വരെ സ്വീകരിക്കും. 30ന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും.
What's Your Reaction?






