രാജാക്കാട് വൈസ്‌മെന്‍സ് സ്‌ക്വയറില്‍ സൗജന്യ ഹൃദ്രോഗ മെഡിക്കല്‍ ക്യാമ്പ് 29ന്
രാജാക്കാട് വൈസ്‌മെന്‍സ് സ്‌ക്വയറില്‍ സൗജന്യ ഹൃദ്രോഗ മെഡിക്കല്‍ ക്യാമ്പ് 29ന്

ഇടുക്കി: രാജാക്കാട് വൈസ്‌മെന്‍സ് ക്ലബ്ബും അടിമാലി ഗ്ലോബല്‍ കാര്‍ഡിയാക് സെന്ററും ചേര്‍ന്ന് 29ന് രാവിലെ 11 മുതല്‍ രാജാക്കാട് വൈസ്‌മെന്‍സ് സ്‌ക്വയറില്‍ സൗജന്യ ഹൃദ്രോഗ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ടി കുഞ്ഞ് ഉദ്ഘാടനം ചെയ്യും. ഡോ. ആര്‍ കപില്‍, ഡോ. പോള്‍ ആന്റണി, ഡോ. അരുണ്‍, ഡോ. ഫിലിപ്പോസ് ജോണ്‍, ഡോ. രാജേഷ് രാഘവന്‍ എന്നിവര്‍ നേതൃത്വം നല്‍കും. ക്യാമ്പിന്റെ ഭാഗമായി കാര്‍ഡിയോളജി കണ്‍സള്‍ട്ടേഷന്‍,ഇ സി ജി , സ്‌ക്രീനിങ് എക്കോ, ജിആര്‍ബിഎസ് പരിശോധനകളും നടത്തും. മുന്‍ ഡിസ്ട്രിസ്റ്റ് ഗവര്‍ണര്‍ വി സി ജോണ്‍സണ്‍ അധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷകുമാരി മോഹന്‍കുമാര്‍, ബ്ലോക്ക് പഞ്ചായത്തംഗം കിങ്ങിണി രാജേന്ദ്രന്‍, കെ.ആര്‍ നാരായണന്‍, എ.കെ ഷാജി എന്നിവര്‍ സംസാരിക്കും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്കാണ് അവസരം. ബുക്ക് ചെയ്യേണ്ട നമ്പര്‍: 9847045600. വാര്‍ത്താസമ്മേളനത്തില്‍ സിഇഒ ബിറ്റിന്‍ കെ.സാമുവല്‍, ജോയിന്റ് ഡയറക്ടര്‍ ഇര്‍ഷാദ്, വൈസ്‌മെന്‍സ് ക്ലബ് ഭാരവാഹികളായ വി എസ് ബിജു, വി സി ജോണ്‍സണ്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






