അതിര്‍ത്തികളില്‍ പരിശോധന ശക്തമാക്കി തിരഞ്ഞെടുപ്പ് ഫ്‌ളൈയിങ് സ്‌ക്വാഡ്
അതിര്‍ത്തികളില്‍ പരിശോധന ശക്തമാക്കി തിരഞ്ഞെടുപ്പ് ഫ്‌ളൈയിങ് സ്‌ക്വാഡ്

ഇടുക്കി: തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയതോടെ കേരള- തമിഴ്‌നാട് അതിര്‍ത്തി മേഖലകളില്‍ തിരഞ്ഞെടുപ്പ് ഫ്‌ളൈയിങ് സ്‌ക്വാഡ് പരിശോധന തുടങ്ങി. കുമളി, കമ്പംമെട്ട്, ബോഡിമെട്ട് ചെക്ക്‌പോസ്റ്റുകളില്‍ കര്‍ശന പരിശോധനകള്‍ക്ക് ശേഷമാണ് വാഹനങ്ങള്‍ കടത്തി വിടുന്നത്. രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് കമ്പം- കമ്പംമെട്ട്, കമ്പം- കുമളി, ബോഡി- ബോഡിമെട്ട്, കമ്പം- ബോഡി പാതകളില്‍ പരിശോധന നടത്തുന്നത്. രേഖയില്ലാതെ പണമോ, മറ്റ് പാരിതോഷികങ്ങളോ കടത്തുന്നുണ്ടോയെന്നാണ് പരിശോധിക്കുന്നത്. 360 ഡിഗ്രിയില്‍ നിരീക്ഷിക്കാന്‍ കഴിയുന്ന ക്യാമറകളും വാഹനങ്ങളില്‍ ഘടിപ്പിച്ചിട്ടുണ്ട്. പെരിയകുളം, ആണ്ടിപ്പട്ടി, ബോഡി, കമ്പം നിയോജകമണ്ഡലങ്ങളിലും കേരളവുമായി അതിര്‍ത്തി പങ്കിടുന്ന സ്ഥലങ്ങളിലുമാണ് പരിശോധന. ഒരുസംഘം രാവിലെ 6മുതല്‍ ഉച്ചകഴിഞ്ഞ് 2വരെയും രണ്ടാംസംഘം 2മുതല്‍ രാത്രി 10വരെയും പരിശോധന നടത്തും.
What's Your Reaction?






