ഭാര്യയുടെയും മകളുടെയും മുമ്പില്‍ ഓട്ടോറിക്ഷ ഡ്രൈവറെ മര്‍ദിച്ച സംഭവം: 3 പേര്‍ അറസ്റ്റില്‍
ഭാര്യയുടെയും മകളുടെയും മുമ്പില്‍ ഓട്ടോറിക്ഷ ഡ്രൈവറെ മര്‍ദിച്ച സംഭവം: 3 പേര്‍ അറസ്റ്റില്‍

ഇടുക്കി: നടുറോഡില്‍ ഭാര്യയുടെയും മകളുടെയും മുമ്പില്‍ ഓട്ടോറിക്ഷ ഡ്രൈവറെ ക്രൂരമായി മര്‍ദിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ മൂന്നുപേരെ കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തു. കട്ടപ്പന പ്ലാത്തോട്ടാനിക്കല്‍ സാബു ജോസഫ്(രാമപുരം സാബു 56), കൊല്ലത്തോട്ട് ബാബു ഫ്രാന്‍സിസ്(41), വാലേപ്പറമ്പില്‍ ഉസ്റ സുരേഷ്(51) എന്നിവരാണ് പിടിയിലായത്. കണ്ടാലറിയാവുന്ന 2 പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇവര്‍ക്കെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി. ഓട്ടോഡ്രൈവര്‍ പേഴുംകവല മുണ്ടുനടക്കല്‍ സുനില്‍കുമാറിനാണ് മര്‍ദ്ദനമേറ്റത്.
വെള്ളിയാഴ്ച രാത്രി 7.30 ഓടെ കട്ടപ്പന- ഇരട്ടയാര്‍ റോഡിലാണ് സംഭവം. വസ്തു ഇടപാടുമായി ബന്ധപ്പെട്ട് സുനില്‍കുമാറും സാബുവും നേരത്തെ തര്‍ക്കം നിലനിന്നിരുന്നു. ഇതേച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ സുനില്‍കുമാറിനെ ഭാര്യയുടെയും മകളുടെയും മുമ്പില്‍വച്ച് ആക്രമിക്കുകയായിരുന്നു. കമ്പ് ഉപയോഗിച്ച് ശക്തമായി അടിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു. മര്‍ദനം തടയാന്‍ ശ്രമിച്ച വാഹനയാത്രികരെ അക്രമിസംഘം വിരട്ടിയോടിച്ചു. ഗുരുതരമായി പരിക്കേറ്റ സുനില്‍കുമാര്‍ ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കട്ടപ്പന എസ്‌ഐമാരായ എന്‍ ജെ സുനേഖ്, ബെര്‍ട്ടിന്‍ ജോസ്, സിപിഒമാരായ ശ്രീജിത്ത്, ജോജി, ജെയിംസ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.
What's Your Reaction?






