മൂന്നാറില്‍ പുല്‍മേട്ടില്‍ കരിമ്പുലി: ദൃശ്യങ്ങള്‍ പകര്‍ത്തി ടൂറിസ്റ്റ് ഗൈഡ്
മൂന്നാറില്‍ പുല്‍മേട്ടില്‍ കരിമ്പുലി: ദൃശ്യങ്ങള്‍ പകര്‍ത്തി ടൂറിസ്റ്റ് ഗൈഡ്

ഇടുക്കി: മൂന്നാറിലെ മലഞ്ചെരുവില്‍ കരിമ്പുലിയെ കണ്ടെത്തി. ടൂറിസ്റ്റ് ഗൈഡായ മൂന്നാര്‍ സ്വദേശി രാജ് ആണ് കരിമ്പുലിയെ കണ്ടത്. ഇദ്ദേഹം പകര്‍ത്തിയ ദൃശ്യങ്ങള്‍ പുറത്തുവന്നു. വെള്ളിയാഴ്ച മൂന്നാറിലെ സേവന്‍മലയില്‍ ജര്‍മ്മന്‍ സ്വദേശികളായ 2 സന്ദര്‍ശകരുമായി ട്രക്കിങ് നടത്തുന്നതിനിടെയാണ് പുല്‍മേട്ടില്‍ പതിയിരിക്കുന്ന കരിമ്പുലിയെ കണ്ടത്. തുടര്‍ന്ന് ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു.
ഒന്നരവര്‍ഷം മുമ്പ് രാജമലയില്‍ സ്ഥാപിച്ചിട്ടുള്ള ക്യാമറയില്‍ കരിമ്പുലിയുടെ ദൃശ്യം പതിഞ്ഞിരുന്നതായി വനപാലകര്‍ പറഞ്ഞു. ഈ പുലിയേയാകാം സേവന്‍മലയില്‍ കണ്ടതെന്നാണ് നിഗമനം. മൂന്നാര്‍ മേഖലയില്‍ മുമ്പ് നാട്ടുകാര്‍ എവിടെയും കരിമ്പുലിയെ കണ്ടതായി വിവരം ലഭിച്ചിട്ടില്ല. തോട്ടം മേഖലയോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശത്താണ് രാജും സംഘവും ട്രക്കിങ് നടത്തിയത്.
What's Your Reaction?






