കട്ടപ്പനയിൽ ഇനി ഒരു മാസം സർക്കസ് കാലം, ഗ്രേറ്റ് ഇന്ത്യൻ സർക്കസിന് തുടക്കം
കട്ടപ്പനയിൽ ഇനി ഒരു മാസം സർക്കസ് കാലം, ഗ്രേറ്റ് ഇന്ത്യൻ സർക്കസിന് തുടക്കം

ഇടുക്കി: ഒരു മാസകാലം നീണ്ടുനിൽക്കുന്ന ഗ്രേറ്റ് ഇന്ത്യൻ സർക്കസിന് കട്ടപ്പനയിൽ തുടക്കമായി. ആദ്യ ഷോ നഗരസഭ ചെയർപേഴ്സൺ ബീനാ റ്റോമി ഉദ്ഘാടനം ചെയ്തു. കൗൺസിലർ സോണിയ ജെയ്ബി മുഖ്യഥിതിയായി. ഏപ്രിൽ 22 വരെ നീണ്ടുനിൽക്കുന്ന സർക്കസ് ഓസാനം ബൈപ്പാസ് റോഡിലെ ഹൗസിംഗ് ബോർഡിന്റെ സ്ഥലത്താണ് നടക്കുന്നത്. ദിവസേന മൂന്ന് ഷോകളാണ് ഉള്ളത്. ഉച്ചകഴിഞ്ഞ് 1 , 4 , 7 എന്നീ സമയങ്ങളിലായാണ് ഷോ നടക്കുന്നത്. 2 മണിക്കൂർ നീണ്ടു നിൽക്കുന്ന ഷോയിൽ 70 ഓളം കലാകാരന്മാരാണ് പങ്കെടുക്കുന്നത്.
ഫ്ലയിംഗ് ട്രിപ്പീസ്, ഗ്ലോബൽ റൈഡിംഗ് തുടങ്ങിയ അഭ്യാസ പ്രകടനങ്ങളും, ഒട്ടകം, കുതിര, നായ തുടങ്ങിയവയുടെ പ്രകടനങ്ങളും സർക്കസിലെ മുഖ്യ ആകർഷണങ്ങളാണ് .കൗൺസിലർമാരായ പ്രശാന്ത് രാജു , രാജൻ കാലച്ചിറ, ഷമേജ്. കെ ജോർജ്,ലീലാമ്മ ബേബി, ഏലിയാമ്മ കുര്യാക്കോസ്, മായ ബിജു, ജൂലി റോയ്, സജിമോൾ ഷാജി തുടങ്ങിയവർ പങ്കെടുത്തു.
What's Your Reaction?






