കട്ടപ്പന നഗരസഭയില്‍ ചട്ടിതൈ വിതരണം
കട്ടപ്പന നഗരസഭയില്‍ ചട്ടിതൈ വിതരണം

ഇടുക്കി: കട്ടപ്പന നഗരസഭയില്‍ അടുക്കള തോട്ടം പ്രോല്‍സാഹിപ്പിക്കുന്നതിന്റ് ഭാഗമായുള്ള ചട്ടിതൈ വിതരണം നടന്നു. നഗര സഭ ചെയര്‍ പേഴ്‌സണ്‍ ബീന റ്റോമി ഉദ്ഘാടനം ചെയ്തു. നഗരസഭ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 5 ലക്ഷം രൂപയാണ് ഇതിനായി നീക്കി വച്ചിരിക്കുന്നത്. 34 വാര്‍ഡുകളില്‍ നിന്ന് തിരഞ്ഞെടുത്ത ഗുണഭോക്താക്കള്‍ക്ക് 1500 രൂപാ വില വരുന്ന 10 മണ്‍ചട്ടി, പച്ചക്കറി തൈകള്‍, നടുന്നതിനാവശ്യമായ ചകിരി , എല്ല് പൊടി , ചാണകപ്പൊടി എന്നിവ 375 രൂപാ ഗുണഭോക്തൃ വിഹിതം വാങ്ങിയാണ് നല്‍കുന്നത്. നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ: കെ.ജെ ബെന്നി അദ്ധ്യക്ഷനായി. നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍മാരായ ജാന്‍സി ബേബി, ഐബിമോള്‍ രാജന്‍, കൃഷി ഓഫീസര്‍ ആഗ്‌നസ് ജോസ്, ക്ലീന്‍സിറ്റി മാനേജര്‍ ജിന്‍സ് സിറിയക്ക് തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






