ജി-ടെക് വുമണ്‍ പവര്‍ പദ്ധതിക്ക് തുടക്കമായി
ജി-ടെക് വുമണ്‍ പവര്‍ പദ്ധതിക്ക് തുടക്കമായി

ഇടുക്കി: ലോക വനിതാ ദിനത്തോടനുബന്ധിച്ച് ജി-ടെക് വുമണ്‍ പവര്‍ പദ്ധതിയുടെ ഉദ്ഘാടനം നഗര ചെയര്‍പേഴ്‌സണ്‍ ബീനാ ടോമി നിര്‍വഹിച്ചു. സ്ത്രീശക്തികരണം ലക്ഷ്യമിട്ട് സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി, അഖിലേന്ത്യ അടിസ്ഥാനത്തില്‍ അര്‍ഹരായ 1001 സ്ത്രീകള്‍ക്ക് സൗജന്യ തൊഴില്‍ പരിശീലനവും, 6 മാസത്തിനുള്ളില്‍ ജോലിയും നല്‍കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയിലെ പ്രമുഖ കമ്പ്യൂട്ടര്‍ വിദ്യാഭ്യാസ സ്ഥാപനമായ ജി ടെക്കും, റോട്ടറി ഇന്റര്‍നാഷനല്‍ ഡിസ്ട്രിക്ട് 3204 മായി ചേര്‍ന്ന് ഒരുക്കുന്ന പദ്ധതിയാണ് ജി-ടെക് വുമണ്‍ പവര്‍. 35 വയസാണ് പ്രായപരിധി.
ഇന്ത്യയിലെ മുഴുവന്‍ ജി-ടെക്കിലൂടെയും അപേക്ഷ സമര്‍പ്പിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. സെന്റര്‍ ഡയറക്ടര്‍ ഫാദര്‍ ജയിംസ് കുര്യന്‍ ആമുഖ സന്ദേശം നല്‍കി, നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഐബി മോള്‍ രാജന്‍, ഗായത്രി രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






