മാർ ബസേലിയോസ് എൻജിനീയറിങ് കോളേജിൽ ദേശീയതല ശില്പശാല
മാർ ബസേലിയോസ് എൻജിനീയറിങ് കോളേജിൽ ദേശീയതല ശില്പശാല

ഇടുക്കി: പീരുമേട് മാർ ബസേലിയോസ് എൻജിനീയറിങ് കോളേജിൽ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് ദിനത്തോടനുബന്ധിച്ച് ഹാഷ് - 2K24 ദേശീയ തല ശില്പശാല നടന്നു. അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ബൈനോറിക് ഐ. എൻ. സിയുടെയും സ്പീയർ മിന്റ് ഐ. എൻ. സിയുടെയും സ്ഥാപകനായ ബിജേഷ് രാജ് ഉദ്ഘാടനം നിർവഹിച്ചു. പ്രൊജക്റ്റ് എക്സിബിഷൻ ,ഐഡിയ ഹാക്കാതോൺ, ടെക്നിക്കൽ ഗെയിംസ് എന്നിവയും സംഘടിപ്പിച്ചു. കോളേജ് ഡയറക്ടർ പ്രിൻസ് വർഗീസ്സിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ കോളേജ് വൈസ് പ്രിൻസിപ്പൽ പ്രൊഫ്. ഏലിയാസ് ജാൻസൺ, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് വിഭാഗം മേധാവി ആനി ചാക്കോ, ഷീലു ജോൺസ്, കോർഡിനേറ്റർ . ആര്യലക്ഷ്മി അർ, നിസ്സു സൈമൺ, വിദ്യാർത്ഥി പ്രതിനിധിയായ സിറിൽ സി തോമസ് എന്നിവർ പ്രസംഗിച്ചു. വിദ്യാർഥികൾക്കായി വിവിധ കല കായിക മത്സരങ്ങളും സംഘടിപ്പിച്ചു
What's Your Reaction?






