മേരികുളം സെന്റ് മേരീസ് സ്‌കൂളില്‍ വിദ്യാര്‍ഥി പ്രതിനിധികളെ തെരഞ്ഞെടുത്തു
മേരികുളം സെന്റ് മേരീസ് സ്‌കൂളില്‍ വിദ്യാര്‍ഥി പ്രതിനിധികളെ തെരഞ്ഞെടുത്തു

ഇടുക്കി: മേരികുളം സെന്റ് മേരീസ് യു പി സ്‌കൂളില്‍ വിദ്യാര്‍ഥി പ്രതിനിധികളെ തെരഞ്ഞെടുത്തു. ജനാധിപത്യ രീതിയില്‍ സംഘടിപ്പിച്ച തെരഞ്ഞെടുപ്പില്‍ 15 ഡിവിഷനുകളിലായി 45 സ്ഥാനാര്‍ഥികള്‍ പങ്കെടുത്തു. 3 പോളിങ് ബൂത്തുകളിലായി 480 ഓളം വിദ്യാര്‍ഥികള്‍ വോട്ട് ചെയ്തു. വിദ്യാര്‍ഥികളില്‍ തെരഞ്ഞെടുപ്പ് അവബോധം വളര്‍ത്തുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് തെരഞ്ഞെടുപ്പ് നടത്തിയതെന്ന് ഹെഡ്മാസ്റ്റര്‍ ജോസുകുട്ടി ജോസഫ് പറഞ്ഞു.
What's Your Reaction?






