ഡീന്‍ കുര്യാക്കോസിന്റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ഥം കട്ടപ്പനയില്‍ റോഡ് ഷോ നടന്നു
ഡീന്‍ കുര്യാക്കോസിന്റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ഥം കട്ടപ്പനയില്‍ റോഡ് ഷോ നടന്നു

ഇടുക്കി: യുഡിഎഫ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസിന്റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ഥം കട്ടപ്പനയില്‍ റോഡ് ഷോ നടന്നു. നൂറ് കണക്കിന് ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെയായിരുന്നു റോഡ് ഷോ. മുഖ്യമന്ത്രി പിണറായി വിജയനോട് താന്‍ പരസ്യമായി ചോദിച്ച പത്ത് ചോദ്യങ്ങള്‍ക്ക് ഒരു ഉത്തരമെങ്കിലും ഈ തിരഞ്ഞെടുപ്പ് കഴിയും മുന്‍പ് അദ്ദേഹത്തിന് നല്‍കുവാന്‍ കഴിയുമോയെന്ന് ഡീന്‍ കുര്യാക്കോസ് വെല്ലുവിളിച്ചു. സാധാരണക്കാരുടെ കടുത്ത നിരാശക്ക് പരിഹാരമെന്നത് ജനകീയ ഗവണ്‍മെന്റ് അധികാരത്തില്‍ എത്തുന്നതാണ്.ഇന്ന് രാജ്യം ഭരിക്കുന്നത് പണാധിപത്യമാണ്. അതിനെതിരെ രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തിലുള്ള ജനാധിപത്യമാണ് വേണ്ടതെന്ന് ഡീന്‍ കുര്യാക്കോസ് പറഞ്ഞു. വിവിധ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ ചപ്പാത്തില്‍ നിന്നുമാണ് റോഡ് ഷോ ആരംഭിച്ചത്.റോഡ് ഷോയില്‍ മുന്‍ ഡിസി സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍,യുഡി എഫ് ചെയര്‍മാന്‍ ജോയ് വെട്ടിക്കുഴി തുടങ്ങിയവര്‍ പങ്കെടുത്തു. കോതമംഗലം,മുവാറ്റുപുഴ എന്നിവിടങ്ങളിലെ റോഡ് ഷോയ്ക്ക് ശേഷം വൈകിട്ട് 4.30 ന് തൊടുപുഴയില്‍ കൊട്ടികലാശത്തോടെ പരസ്യപ്രചരണത്തിന് സമാപനമാകും.
What's Your Reaction?






