മിസ്റ്റര്‍ ഇടുക്കി സിജോ സണ്ണിക്ക് ലയണ്‍സ് ക്ലബ് ഓഫ് കട്ടപ്പന സ്‌പോണ്‍സര്‍ഷിപ്പ് തുക കൈമാറി 

മിസ്റ്റര്‍ ഇടുക്കി സിജോ സണ്ണിക്ക് ലയണ്‍സ് ക്ലബ് ഓഫ് കട്ടപ്പന സ്‌പോണ്‍സര്‍ഷിപ്പ് തുക കൈമാറി 

Feb 19, 2026 - 13:21
 0
മിസ്റ്റര്‍ ഇടുക്കി സിജോ സണ്ണിക്ക് ലയണ്‍സ് ക്ലബ് ഓഫ് കട്ടപ്പന സ്‌പോണ്‍സര്‍ഷിപ്പ് തുക കൈമാറി 
This is the title of the web page

ഇടുക്കി: ജില്ലാ ശരീര സൗന്ദര്യ മത്സരത്തില്‍ മിസ്റ്റര്‍ ഇടുക്കിയായി തിരഞ്ഞെടുക്കപ്പെട്ട സിജോ സണ്ണിക്ക് സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കുന്നതിനായി ലയണ്‍സ് ക്ലബ് ഓഫ് കട്ടപ്പന ഗ്രീന്‍സിറ്റി സ്‌പോണ്‍സര്‍ഷിപ്പ് തുക കൈമാറി. ജനുവരി 31ന് അടിമാലിയില്‍ നടന്ന മത്സരത്തില്‍ പാരാ ബില്‍ഡിങ് വിഭാഗത്തിലാണ് നിര്‍മലാസിറ്റി സ്വദേശി സിജോ സണ്ണി യോഗ്യത നേടിയത്. 18 വര്‍ഷം മുമ്പ് ബൈക്ക് അപകടത്തില്‍ കാലിന് പരിക്കേറ്റ സിജോ 10 വര്‍ഷത്തെ കഠിന പരിശീലനത്തിനൊടുവില്‍ 2024ല്‍ മിസ്റ്റര്‍ ഇടുക്കി ആയി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കൂടാതെ തുടര്‍ന്ന് നടന്ന സംസ്ഥാന മത്സരത്തില്‍ ഫോര്‍ത്ത് റണ്ണറപ്പാവുകയും ചെയ്തു. നിലവില്‍ കട്ടപ്പന കേന്ദ്രമായി പ്രവര്‍ത്തിച്ചുവരുന്ന ന്യൂ മരിയ കേറ്ററിങ്‌സില്‍ ലൈവ് ഫുഡ് മേക്കറായി ജോലി ചെയ്ത് വരികയാണ്. ക്ലബ് പ്രസിഡന്റ് മനോജ് എന്‍ അധ്യക്ഷനായി. കട്ടപ്പന നഗരസഭാ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ തോമസ് മൈക്കിള്‍ മുഖ്യപ്രഭാഷണം നടത്തി. ചാര്‍ട്ടര്‍ പ്രസിഡന്റ് അഡ്വ. ജോര്‍ജ് വേഴമ്പത്തോട്ടം, ട്രഷറര്‍ ലൂക്കാ ജോസഫ്, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ജയ്‌സണ്‍ പുതുപ്പറമ്പില്‍, ബെന്നി പി ബി, മേഹുല്‍ തോമസ് എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow