എഴുകുംവയല്‍ സായംപ്രഭ ഹോമില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി 

എഴുകുംവയല്‍ സായംപ്രഭ ഹോമില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി 

Feb 19, 2026 - 14:13
 0
എഴുകുംവയല്‍ സായംപ്രഭ ഹോമില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി 
This is the title of the web page

ഇടുക്കി: എഴുകുംവയല്‍ സായം പ്രഭയും ദേശീയ അന്ധത നിവാരണ സൊസൈറ്റിയും പാമ്പാടുംപാറ  പിഎച്ച്‌സിയും ചേര്‍ന്ന് സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി. നെടുങ്കണ്ടം പഞ്ചായത്തംഗം  ജോണി പുതിയാംപറമ്പില്‍ ഉദ്ഘാടനം ചെയ്തു. ഡോ. മീര പാമ്പാടുംപാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാര്‍ മുണ്ടിയെരുമ പ്രാഥമിക ആരോഗ്യ കേന്ദ്രം ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു. തുടര്‍ചികിത്സ ആവശ്യമുള്ളവര്‍ക്ക് ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൗകര്യമൊരുക്കിയിട്ടുണ്ടെന്നും കണ്ണട ആവശ്യമുള്ളവര്‍ക്ക് അന്ധത നിവാരണ സൊസൈറ്റിയില്‍നിന്ന് കണ്ണടയും വിതരണം ചെയ്യുമെന്ന് ജോണി പുതിയാംപറമ്പില്‍ അറിയിച്ചു. സായം പ്രഭ കമ്മിറ്റിയംഗങ്ങളായ മോളി ജോസഫ്, ഏലിക്കുട്ടി വേങ്ങത്താനം, ജോസ് കളപ്പുരയ്ക്കല്‍, രവീന്ദ്രന്‍ അരീക്കല്‍, ബിജു പെരുമനങ്ങാട്ട്, ആശവര്‍ക്കര്‍ ഷീബ പറയാന്‍കല്‍, ആന്‍സി അമ്പാട്ട് എന്നിവര്‍ നേതൃത്വം നല്‍കി.

What's Your Reaction?

like

dislike

love

funny

angry

sad

wow