മരിയാപുരം സെന്റ് മേരീസ് സ്‌കൂള്‍ എന്‍എസ്എസ് വോളന്റിയര്‍മാര്‍ മെഡിക്കല്‍ കോളേജ് പരിസരം ശുചീകരിച്ചു
മരിയാപുരം സെന്റ് മേരീസ് സ്‌കൂള്‍ എന്‍എസ്എസ് വോളന്റിയര്‍മാര്‍ മെഡിക്കല്‍ കോളേജ് പരിസരം ശുചീകരിച്ചു
ഇടുക്കി: മരിയാപുരം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റ് ഇടുക്കി മെഡിക്കല്‍ കോളേജിന്റെയും ജില്ലാ ആയുര്‍വേദ ആശുപത്രിയുടെയും പരിസരം വൃത്തിയാക്കി. കാടുവെട്ടിത്തെളിക്കല്‍, പ്ലാസ്റ്റിക് മാലിന്യശേഖരണം, പാതകളും പ്രവേശന കവാടങ്ങളും വൃത്തിയാക്കല്‍ എന്നിവ നടത്തി. മെഡിക്കല്‍ കോളേജ് ലേ സെക്രട്ടറി അശോക് കുമാര്‍, ആയുര്‍വേദ ആശുപത്രി സൂപ്രണ്ട് ഡോ. കൃഷ്ണപ്രിയ എന്നിവര്‍ ഉദ്ഘാടനംചെയ്തു. പ്രിന്‍സിപ്പാള്‍ ജോയി കെ. ജോസ്, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ എബി അബ്രഹാം, എച്ച്‌ഐസി ഇന്‍ചാര്‍ജ് സിനിമോള്‍ ജോസഫ്, സീനിയര്‍ നഴ്‌സിങ് സൂപ്രണ്ട് ഇന്‍ചാര്‍ജ് സിമി തോമസ്, ഡോ. ജ്യോതിസ്, ഡോ. ആഗ്നസ്, ഡോ. മരിയ, റോസിലി, എബി അബ്രഹാം, ഷെറിന്‍ മാത്യു എന്നിവര്‍ സംസാരിച്ചു.
What's Your Reaction?