മൈലാടുംപാറ വട്ടക്കണ്ണിപ്പാറയില്‍ കണ്ടെയ്‌നര്‍ ലോറി മറിഞ്ഞ് ഒരാള്‍ക്ക് പരിക്ക് 

മൈലാടുംപാറ വട്ടക്കണ്ണിപ്പാറയില്‍ കണ്ടെയ്‌നര്‍ ലോറി മറിഞ്ഞ് ഒരാള്‍ക്ക് പരിക്ക് 

Dec 6, 2025 - 18:33
 0
മൈലാടുംപാറ വട്ടക്കണ്ണിപ്പാറയില്‍ കണ്ടെയ്‌നര്‍ ലോറി മറിഞ്ഞ് ഒരാള്‍ക്ക് പരിക്ക് 
This is the title of the web page

ഇടുക്കി: രാജാക്കാട്-മൈലാടുംപാറ റോഡില്‍ വട്ടക്കണ്ണിപ്പാറക്ക് സമീപം കണ്ടെയ്‌നര്‍ ലോറി മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്. 3 പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ശനിയാഴ്ച ഉച്ചയോടെയാണ് അപകടം. വട്ടക്കണ്ണിപ്പാറ ഭാഗത്തുനിന്ന് രാജാക്കാട് ഭാഗത്തേക്ക് ഇറക്കമിറങ്ങി വരുന്നതിനിടെ നിയന്ത്രണം നഷ്ടമായ വാഹനം പാതയോരത്തെ മരത്തില്‍ ഇടിച്ചശേഷം താഴ്ചയിലേക്ക് മറിയുകയായിരുന്നു. .
കൈക്ക് പരിക്കേറ്റ ഡ്രൈവറെ രാജാക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇലക്ട്രിക് ഓട്ടോറിക്ഷയുമായി വന്ന നാഗാലാന്‍ഡ് രജിസ്‌ട്രേഷന്‍ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ഈ ഭാഗത്ത് അപകടങ്ങള്‍ തുടര്‍ക്കഥയാണെന്ന് നാട്ടുകാര്‍ പറഞ്ഞു. കൂടുതലും ഇതര സംസ്ഥാനങ്ങളില്‍നിന്ന് വരുന്ന സഞ്ചാരികളുടെ വാഹനങ്ങളാണ് അപകടത്തില്‍പെടുന്നത്. കുത്തിറക്കവും സൂചന ബോര്‍ഡുകളുടെ അഭാവവും അപകടങ്ങള്‍ക്ക് കാരണമാകാറുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow