കട്ടപ്പന എസ്എന്‍ ജങ്ഷന്‍ അങ്കണവാടി വാര്‍ഷികം ആഘോഷിച്ചു
കട്ടപ്പന എസ്എന്‍ ജങ്ഷന്‍ അങ്കണവാടി വാര്‍ഷികം ആഘോഷിച്ചു

ഇടുക്കി: കട്ടപ്പന എസ്എന്‍ ജങ്ഷന്‍ 75-ാംനമ്പര്‍ അങ്കണവാടി വാര്‍ഷികം ആഘോഷിച്ചു. നഗരസഭാ കൗണ്‍സിലര്‍ സിജോമോന്‍ ജോസ് ഉദ്ഘാടനം ചെയ്തു. കൊച്ചുതോവള എസ്എന്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍, അങ്കണവാടിയില്‍നിന്ന് പഠനം പൂര്‍ത്തിയാക്കിയ കുട്ടികള്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി. അങ്കണവാടി കമ്മിറ്റി പ്രസിഡന്റ് ആന്റണി കോയിപ്പുറത്ത് അധ്യക്ഷനായി. നഗരസഭാ കൗണ്‍സിലര്‍ സിജു ചക്കുംമൂട്ടില്‍, എന്‍ നിഷാന്ത്, സന്തോഷ് പാതയില്‍, ഉഷാകുമാരി സന്തോഷ്, പാറുക്കുട്ടി വാസു, എബിന്‍ ജോണ്‍, ടി എ രുഗ്മിണി, കെ പി സിന്ധു, പ്രമീള സുരേഷ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കുട്ടികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി സ്‌നേഹവിരുന്നും ഒരുക്കിയിരുന്നു.
What's Your Reaction?






