ലഹരി വ്യാപനത്തിനതിരെ എഎപി മുത്തംകുഴിക്കവലയില്‍ പ്രതിക്ഷേധം നടത്തി
ലഹരി വ്യാപനത്തിനതിരെ എഎപി മുത്തംകുഴിക്കവലയില്‍ പ്രതിക്ഷേധം നടത്തി

ഇടുക്കി: മയക്കുമരുന്ന് വ്യാപനത്തിനെതിരെ ആംആദ്മി പാര്‍ട്ടി പിണ്ടിമന മണ്ഡലം കമ്മിറ്റി മുത്തംകുഴിക്കവലയില്‍ പ്രതിക്ഷേധം സംഘടിപ്പിച്ചു. കോതമംഗംലം നിയോജക മണ്ഡലം പ്രസിഡന്റ് വിജോയി പുളിക്കല്‍ ഉദ്ഘാടനം ചെയ്തു. കേരളത്തില്‍ മയക്കുമരുന്ന് വ്യാപനം വ്യാപകമാകുമ്പോഴും കള്ള് എല്ലാവര്‍ക്കും കുടിക്കാന്‍ നല്ല പാനിയമാണെന്നും അത് സ്‌കൂളുകളില്‍ വിതരണം ചെയ്യാമെന്നുമുള്ള തെറ്റായ സന്ദേശം നല്‍കുന്ന മന്ത്രിമാരാണ് നാട് ഭരിക്കുന്നത്. കാലിയായ ഖജനാവെന്ന് അറിഞ്ഞുകൊണ്ടുതന്നെ സര്‍ക്കാര്‍ വാര്‍ഷികം ആഘോഷിക്കാന്‍ കോടികള്‍ ചെലവിടുന്നു. എന്നാല്‍ അതിജീവന പോരാട്ടത്തിനായി സെക്രട്ടറിയേറ്റിന് മുമ്പില്‍ രാപ്പകല്‍ സമരം ചെയ്യുന്ന ആശാവര്‍ക്കര്‍മാരെ കണ്ടില്ലെന്ന് നടക്കിന്ന തൊഴിലാളി വര്‍ഗ സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സജി തോമസ് അധ്യക്ഷനായി. എഎപി ഭരണത്തില്‍ കഴിഞ്ഞ 11 വര്‍ക്ഷക്കാലം ഡല്‍ഹി ജനത അനുഭവിച്ച സുഖസൗകര്യങ്ങള്‍ ഒന്നൊന്നായി നിര്‍ത്തലാക്കിയ ബിജെപി സര്‍ക്കാരിനെതിരെ സമരമുഖം തുറക്കുമ്പോഴാണ് വര്‍ത്തമാന കാലത്തില്‍ എഎപിയുടെ പ്രസക്തിയെ ജനം തിരിച്ചറിഞ്ഞെതെന്നും ജില്ലാ കമ്മിറ്റിയംഗം ഷാജഹാന്‍ ഒക്കല്‍ പറഞ്ഞു. കാശ്മീര്‍ ഭീകരാക്രമണത്തില്‍ രാജ്യം പ്രതിസന്ധിയിലൂടെ കടന്നുപോകമ്പോള്‍ ഭീകരവാദത്തെ ഇന്ത്യന്‍ ജനത ഒറ്റക്കെട്ടായി നേരിടണമെന്നും എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് കെ എസ് ഗോപിനാഥന്‍ പറഞ്ഞു. നിയോജക മണ്ഡലം സെക്രട്ടറി റെജി ജോര്‍ജ്, ലാലു മാത്യു, വര്‍ഗീസ് കെ.സി, ബാബു മാത്യു, വിനോദ് വിസി, ശാന്തമ്മ ജോര്‍ജ്, തങ്കച്ചന്‍ കോട്ടപ്പടി, കുമാരന്‍ സി.കെ, മത്തായി പിച്ചക്കര, സാജന്‍ പുന്നേക്കാട്, രവി. ാഅ, ചന്ദ്രന്‍ കെ.എസ്, ജോസഫ് വര്‍ഗീസ്, എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






