വണ്ടിപ്പെരിയാര്‍ പുതുവലില്‍ മുന്നറിയിപ്പില്ലാതെ വീട് തകര്‍ത്തതായി പരാതി
വണ്ടിപ്പെരിയാര്‍ പുതുവലില്‍ മുന്നറിയിപ്പില്ലാതെ വീട് തകര്‍ത്തതായി പരാതി
ഇടുക്കി: വണ്ടിപ്പെരിയാര്‍ സത്രം പുതുവലില്‍ ജെസിബി ഉപയോഗിച്ച് വീട് ഇടിച്ചുതകര്‍ത്തതായും കുടുംബാംഗങ്ങളെ മര്‍ദിച്ചതായും പരാതി. സത്രം പുതുവല്‍ സ്വദേശി മുത്തുസ്വാമി ഭൂപതിയുടെ വീടാണ് ആളില്ലാത്ത സമയത്ത് പൊളിച്ചുനീക്കിയത്. മുത്തുസ്വാമിയുടെ മകന്‍ രാമന്‍, അച്ഛന്‍ എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ചൊവ്വാഴ്ച രാവിലെ 8ഓടെയാണ് സംഭവം. ജോലിക്കുപോയ വീട്ടുകാര്‍ സ്ഥലത്തെത്തിയപ്പോഴേക്കും വീട് പൂര്‍ണമായി പൊളിച്ചുനീക്കിയിരുന്നു. തങ്ങള്‍ കഴിഞ്ഞ 35 വര്‍ഷമായി ഇവിടെ കൃഷികള്‍ ചെയ്ത് വരുന്നതാണെന്നും ഒന്നരവര്‍ഷം മുമ്പാണ് വീടുവച്ച് താമസം തുടങ്ങിയതെന്നും മുത്തുസ്വാമി പറഞ്ഞു. എന്നാല്‍ മുന്നറിയിപ്പോ രേഖകളോ ഇല്ലാതെയാണ് വീട് പൊളിച്ചത്. വണ്ടിപ്പെരിയാര്‍ പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ചു. രണ്ട് വിഭാനിരവധി ഏക്കര്‍ റവന്യൂഭൂമിയാണ് സ്വകാര്യവ്യക്തികള്‍ കൈയേറിയിരിക്കുന്നത്. ഇതുതിരിച്ചുപിടിക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
What's Your Reaction?