ചെറുതോണി ടൗണില്‍ ഒക്ടോബര്‍ ഒന്നുമുതല്‍ ട്രാഫിക് പരിഷ്‌കരണം 

ചെറുതോണി ടൗണില്‍ ഒക്ടോബര്‍ ഒന്നുമുതല്‍ ട്രാഫിക് പരിഷ്‌കരണം 

Sep 28, 2026 - 11:09
 0
ചെറുതോണി ടൗണില്‍ ഒക്ടോബര്‍ ഒന്നുമുതല്‍ ട്രാഫിക് പരിഷ്‌കരണം 
This is the title of the web page

ഇടുക്കി: ചെറുതോണിയിലെ ഗതാഗതക്കുരുക്കും അധികൃതരുടെ അനാസ്ഥയും ചൂണ്ടിക്കാട്ടിയുള്ള മാധ്യമ -വാര്‍ത്തയ്ക്ക് പിന്നാലെ പഞ്ചായത്തില്‍ ഗ്രാഫിക് കമ്മിറ്റി ചേര്‍ന്നു. ഒക്ടോബര്‍ ഒന്നുമുതല്‍ ടൗണില്‍ പുതിയ ഗതാഗത നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരുമെന്ന് അധികൃതര്‍ അറിയിച്ചു. നേരത്തെ പാര്‍ക്കിങ് സൗകര്യമില്ലാതെ വാഹനങ്ങള്‍ റോഡിരികില്‍ പാര്‍ക്ക് ചെയ്യുന്നതായിരുന്നു പ്രധാന പ്രശ്‌നം. ഇതിന് പരിഹാരമായി ചെറുതോണി പാലത്തിനുസമീപം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനായി ജെസിബി ഉപയോഗിച്ച് സ്ഥലം നിരപ്പാക്കുന്ന ജോലികള്‍ ആരംഭിച്ചു. ഇതിന് പുറമെ ചെറുതോണി പെട്രോള്‍ പമ്പിന് സമീപമുള്ള സ്ഥലങ്ങളിലും പാര്‍ക്കിങ്ങിനായി സമാനമായ രീതിയില്‍ ലെവലിങ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. പാലത്തിന് ഇരുവശവുമുള്ള വണ്‍വേ സംവിധാനം, നിശ്ചിത കേന്ദ്രങ്ങളിലെ പാര്‍ക്കിങ്, പ്രധാന കേന്ദ്രങ്ങളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കല്‍ എന്നിവ സമയബന്ധിതമായി പൂര്‍ത്തിയാക്കും. പുതിയ മാറ്റങ്ങള്‍ നിലവില്‍ വരുന്നതോടെ വര്‍ഷങ്ങളായി ചെറുതോണി ടൗണ്‍ അനുഭവിക്കുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികളും പൊതുജനങ്ങളും.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow