ഇരുപതേക്കർ ലത്തീൻ പള്ളിയുടെ ഇരുമ്പ് വേലി സാമൂഹിക വിരുദ്ധർ പൊളിച്ചു: പ്രതിഷേധിച്ച് വിശ്വാസികൾ
ഇരുപതേക്കർ ലത്തീൻ പള്ളിയുടെ ഇരുമ്പ് വേലി സാമൂഹിക വിരുദ്ധർ പൊളിച്ചു: പ്രതിഷേധിച്ച് വിശ്വാസികൾ

ഇടുക്കി : ഇരുപതേക്കർ ലത്തീൻ പള്ളി ഭൂമിയിൽ സ്ഥാപിച്ചിരുന്ന സംരക്ഷണവേലിയാണ് സാമൂഹ്യവിരുദ്ധർ പൊളിച്ചത്. മൂന്ന് ആഴ്ചകൾക്ക് മുമ്പാണ് ദേവാലയത്തിന് സമീപമുള്ള പള്ളി വക പട്ടയഭൂമിക്ക് ചുറ്റും ഇരുമ്പ് വേലി നിർമ്മിച്ചത്. ഈ വേലിയാണ് വെള്ളി വൈകുന്നേരത്തോടെ ഏതാനും സാമൂഹ്യവിരുദ്ധർ നശിപ്പിച്ചത്. പ്ലെയർ ഉപയോഗിച്ച് വേലികൾ കട്ട് ചെയ്യുകയും. കോൺക്രീറ്റ് ഇഷ്ടികകൾ പൊളിക്കുകയും ചെയ്തു. അതോടൊപ്പം ഭൂമിയിൽ നിന്നിരുന്ന നിരവധി ഏലച്ചെടികളും വേരോടെ പിഴുതു മാറ്റി. പള്ളി ഉടമസ്ഥിതിയിലുള്ള സ്ഥലത്തിന് നടുവിലൂടെ ഏതാനും ആളുകൾക്ക് വഴി വേണമെന്ന ചിലരുടെ ആവശ്യമാണ് ഇത്തരത്തിൽ കലാശിച്ചത്. വേലി നശിപ്പിച്ചതറഞ്ഞ് മേഖലയിൽ ഇടവക വിശ്വാസികൾ തടിച്ചുകൂടി . തുടർന്ന് പോലീസ് സ്ഥലത്തെത്തി.കണ്ടാലറിയാവുന്ന മേഖലയിലെ ചിലരുടെ പേരിൽ പള്ളി വികാരി പൊലീസിൽ കേസ് നൽകിയിട്ടുണ്ട്.
What's Your Reaction?






