ഉപ്പുതോട് അങ്കണവാടി അധ്യാപിക വി ഡി ത്രേസ്യയ്ക്ക് യാത്രയയപ്പ് നല്‍കി
ഉപ്പുതോട് അങ്കണവാടി അധ്യാപിക വി ഡി ത്രേസ്യയ്ക്ക് യാത്രയയപ്പ് നല്‍കി

ഇടുക്കി: സര്‍വീസില്‍ നിന്ന് വിരമിക്കുന്ന ഉപ്പുതോട് അങ്കണവാടി വര്‍ക്കര്‍ വി ടി േ്രതസ്യയ്ക്ക് യാത്രയയപ്പ് നല്‍കി. കാമാക്ഷി പഞ്ചായത്ത് സംഘടിപ്പിച്ച പരിപാടി പ്രസിഡന്റ് അനുമോള്‍ ജോസ് ഉദ്ഘാടനം ചെയ്തു. 35 വര്‍ഷത്തെ സേവനത്തിനുശേഷമാണ് ടീച്ചര്‍ സര്‍വീസില്‍ നിന്ന് വിരമിക്കുന്നത്. കാമാക്ഷി പഞ്ചായത്തിലെ അങ്കണവാടികളുടെ കീഴില്‍ രൂപീകരിച്ചിരിക്കുന്ന സായന്തന ക്ലബ്ബുകള്‍ക്ക് ഈ വര്‍ഷം മുതല്‍ പഞ്ചായത്ത് ധനസഹായം ഏര്‍പ്പെടുത്തുമെന്നും പ്രസിഡന്റ് പറഞ്ഞു. കാമാക്ഷി പഞ്ചായത്തും, പഞ്ചായത്തിലെ അങ്കണവാടി വര്‍ക്കേഴ്‌സും, ഹെല്‍പ്പേഴ്‌സും ചേര്‍ന്ന് ത്രേസ്യാ ടീച്ചര്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സോണി ചോള്ളാമഠം അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റിന്റാമോള്‍ വര്‍ഗീസ്, പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റെനി റോയ്, പഞ്ചായത്ത് അംഗങ്ങളായ ഷേര്‍ലി ജോസഫ്, ജിന്റു ബിനോയ്, പഞ്ചായത്ത് എച്ച്‌സി സജികുമാര്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ഡി മറിയാമ്മ, ആന്‍സമ്മ മൈക്കിള്‍, സെലിന്‍ വാണിശേരിയില്‍, ശാന്തമ്മ മാത്യു, വത്സമ്മ എ കെ, ജോളി എം കുരുവിള, അനുമോള്‍ എം ബി, ബബിത കെ വി തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






