ദേശീയ പണിമുടക്ക്: സംയുക്ത ട്രേഡ് യൂണിയന്‍ ജില്ലാ കണ്‍വന്‍ഷന്‍ നടത്തി

ദേശീയ പണിമുടക്ക്: സംയുക്ത ട്രേഡ് യൂണിയന്‍ ജില്ലാ കണ്‍വന്‍ഷന്‍ നടത്തി

Apr 26, 2025 - 11:19
 0
ദേശീയ പണിമുടക്ക്: സംയുക്ത ട്രേഡ് യൂണിയന്‍ ജില്ലാ കണ്‍വന്‍ഷന്‍ നടത്തി
This is the title of the web page

ഇടുക്കി: ബിജെപി സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ കര്‍ഷക ദ്രോഹ നയങ്ങള്‍ക്കെതിരെ മെയ് 20ന് നടക്കുന്ന ദേശീയ പണിമുടക്കിന് മുന്നോടിയായി സംയുക്ത ട്രേഡ് യൂണിയന്‍ സമരസമിതി ജില്ലാ കണ്‍വന്‍ഷന്‍ കട്ടപ്പനയില്‍ നടത്തി. സിഐടിയു ജില്ലാ സെക്രട്ടറി കെ എസ് മോഹനന്‍ ഉദ്ഘാടനം ചെയ്തു. ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക, വിലക്കയറ്റം തടയുക, പൊതുമേഖല ഓഹരി വില്‍പ്പന അവസാനിപ്പിക്കുക, സ്‌കീം വര്‍ക്കര്‍മാരെ തൊഴിലാളികളെ അംഗീകരിക്കുക, കുറഞ്ഞ വേതനം 26,000 ഉം പെന്‍ഷന്‍ 9000 ഉം രൂപയായി നിശ്ചയിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. എഐടിയുസി ജില്ലാ പ്രസിഡന്റ് ജോസ് ഫിലിപ്പ് അധ്യക്ഷനായി. സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം പി എസ് രാജന്‍, ടിയുസിഐ ജില്ലാ സെക്രട്ടറി ബാബു മഞ്ഞള്ളൂര്‍, നേതാക്കളായ ജി വിജയാനന്ദ്, വി ആര്‍ സജി, ടി ആര്‍ സോമന്‍, വി എ കുഞ്ഞുമോന്‍, ടി എസ് ബിസി, സി ആര്‍ മുരളി, സിന്ധു വിനോദ്(സിഐടിയു), വി ആര്‍ ശശി(എഐടിയുസി) എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow