ചെറുതോണിയില്‍ വ്യാപാരിയെ ലഹരി മാഫിയസംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചു: ആക്രമിച്ചത് ഓപ്പറേഷന്‍ തൂഫാന് വിവരം നല്‍കിയെന്നുപറഞ്ഞ്
ചെറുതോണിയില്‍ വ്യാപാരിയെ ലഹരി മാഫിയസംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചു: ആക്രമിച്ചത് ഓപ്പറേഷന്‍ തൂഫാന് വിവരം നല്‍കിയെന്നുപറഞ്ഞ്
ഇടുക്കി: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ലഹരി മാഫിയ സംഘത്തെക്കുറിച്ച് വിവരം നല്‍കിയെന്ന് ആരോപിച്ച് ചെറുതോണിയില്‍ വ്യാപാരിക്കുനേരെ ആക്രമണം. ചെറുതോണി ആലപ്പുരയ്ക്കല്‍ ജിന്‍സ് ജോണിനെ ലഹരി സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചു. കഴിഞ്ഞദിവസം മാധ്യമ വാര്‍ത്തകള്‍ വന്നത് ജിന്‍സ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്ന് ആരോപിച്ചാണ് ലഹരി കച്ചവടം ഉള്‍പ്പെടെ നടത്തുന്ന ക്രിമിനല്‍ സംഘം അക്രമം നടത്തിയത്. പരിക്കേറ്റ വ്യാപാരിയെ ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
What's Your Reaction?