ഇടുക്കി : ഉപ്പുതറ സിഎച്ച്സിയെ തരം താഴ്ത്തിയതു മായി ബന്ധപ്പെട്ട് ആക്ഷൻ കൗൺസിൽ രൂപീകരിക്കാൻ ഒരുങ്ങി കോൺഗ്രസ് നേതൃത്വം.ബ്ലോക്ക് പഞ്ചായത്തിന്റെ അറിവോടെ നടന്ന തരംതാഴ്ത്തലിൽ യാതൊരുവിധ നടപടിയും ബന്ധപ്പെട്ടവർ സ്വീകരിക്കാൻ തയ്യാറാകാത്തതിനെ തുടർന്നാണ് സമരം ശക്തമാക്കാൻ കോൺഗ്രസ് തീരുമാനിച്ചിരിക്കുന്നത്. ഇതോടൊപ്പം അടിയന്തരമായി ബ്ലോക്ക് പഞ്ചായത്തും ആരോഗ്യവകുപ്പും വിഷയത്തിൽ ഇടപെട്ട് നഷ്ടപ്പെടുത്തിയ പദവി തിരിച്ചു നൽകുകയും ,ആശുപത്രി കൂടുതൽ മെച്ചപ്പെടുത്തുന്നതിന് വേണ്ടിയുള്ള നടപടികൾ സ്വീകരിക്കുവാൻ തയ്യാറാകണം എന്നും കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി.